വി.ടി. ആദർശിന് പുരസ്കാരം; കീഴാറ്റൂരിനിത് അഭിമാനനിമിഷം
text_fieldsമേലാറ്റൂർ: ഏറ്റവും മികച്ച വിഡിയോ എഡിറ്റർക്കുള്ള അന്തർദേശീയ പുരസ്കാര നിറവിൽ വി.ടി. ആദർശ്. ഇൻറർനാഷനൽ ഇന്ത്യൻ സിനി അവാർഡ് കമ്മിറ്റിയുടെ ഫീച്ചർ ഫിലിം വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ കീഴാറ്റൂർ സ്വദേശിയായ ആദർശിനെ തേടി പുരസ്കാരമെത്തിയപ്പോൾ നാടിനും അത് അഭിമാന നിമിഷമായി മാറി.
18 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ 462 എൻട്രികളിൽനിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര വിതരണം പിന്നീട് നടക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ 'വിദ്യാലയം പ്രതിഭകളിലേക്ക്' വിഷയവുമായി ബന്ധപ്പെട്ട് തയാറാക്കിയ 'വർഷം 39' ഫീച്ചർ ഫിലിമാണ് അവാർഡിന് പരിഗണിച്ചത്.
ഇതിെൻറ തിരക്കഥാകൃത്തായ സോമൻ കൊടകരയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അനൂപ് മേനോെൻറ കൂടെ സഹസംവിധായകനായി പ്രവർത്തിക്കുകയാണ് ആദർശ്.
പാവ, ഒന്നും ഒന്നും മൂന്ന്, സ്വർണക്കടുവ, കിങ് ഫിഷ് എന്നീ സിനിമകളിൽ പങ്കാളിയായിട്ടുണ്ട്. സി.ആർ.പി.എസ് ഉദ്യോഗസ്ഥനായ മണ്ണാർക്കാട് വലിയതൊടി സുകുമാരെൻറയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ കീഴാറ്റൂർ ഏരുകുന്നത്ത് നന്ദിനിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.