വയോധികക്ക് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
text_fieldsഷംസുദ്ദീൻ
മേലാറ്റൂർ: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല വീട്ടിൽ ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ കീഴാറ്റൂർ തച്ചിങ്ങനാടത്താണ് കേസിനാസ്പദമായ സംഭവം.
വയോധിക താമസിക്കുന്ന വീട്ടിൽ ആണുങ്ങളാരുമില്ലെന്ന് ഉറപ്പുവരുത്തി അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും പ്രതിയെ തടഞ്ഞുവെച്ചു.
പിന്നീട്, മേലാറ്റൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ ജില്ലക്കകത്തും പുറത്തുമായി കളവുകേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി.എം. ഗോപകുമാർ, എസ്.ഐ അയ്യപ്പ ജ്യോതി, ഷെരീഫ് തോടേങ്ങൽ, എ.എസ്.ഐമാരായ കെ. വിനോദ്, സിന്ധു വെള്ളേങ്ങര, ഗോപാലകൃഷ്ണൻ അല്ലനല്ലൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ് കുളത്തൂർ, പ്രിയജിത്ത് തൈക്കൽ, സി.പി.ഒ ഷിജു പുന്നക്കാട് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.