ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി നിയമപരമായും രാഷ്ട്രീയമായും നേരിടും -യു.ഡി.എഫ്
text_fieldsമലപ്പുറം: ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിച്ച സര്‍ക്കാര്‍ നടപടി നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്താണ് ജില്ല ബാങ്കിനെ സര്‍ക്കാര്‍ ഏറ്റെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സഹകരണ നിയമത്തിലെ ഭേദഗതികള്‍ പ്രാഥമിക ബാങ്കുകള്‍ ചോദ്യം ചെയ്തത് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ സി.പി.എമ്മിന്‍റെ ഒളിയജണ്ട നടപ്പാക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഇതിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ജനുവരി 19ന് ജില്ലയിലെ സഹകാരികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്താൻ തീരുമാനിച്ചു.
മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയംഗം കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം. അബ്ദുല്ലക്കുട്ടി, എം.എ. ഖാദര്‍, എന്‍.എ. കരീം, സലീം കുരുവമ്പലം, ഇസ്മയില്‍ പി. മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, എ.ജെ. ആന്‍റണി, കെ.പി. അനസ്, പി.പി. റഷീദ്, ആലിക്കുട്ടി, സുഹ്‌റ മമ്പാട്, റഷീദ് പറമ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.