ഓർമയിലൊരു പ്രീഡിഗ്രിക്കാലം: ഫാറൂഖ് കോളജിൽ ‘മിലൻ 2023’ ഓർമ്മകളുടെ പൂക്കാലമായി
text_fieldsഫാറൂഖ്കോളജ്: എസ്.എസ്.എൽ.സിക്ക് ശേഷം പ്രീഡിഗ്രി പ്ലസ്ടുവിന് വഴിമാറിയതിനു ശേഷം 92-94 കാലഘട്ടത്തിലെ പ്രീഡിഗ്രിക്കാരായ വിദ്യാർഥികളുടെ ഒത്തുചേരൽ മധുരതരമായി. ഫാറൂഖ് കോളജിൽ ‘മിലൻ 2023’ എന്ന പേരിൽ പ്രീഡിഗ്രിക്കാർ കാമ്പസിൽ ഒത്തുചേർന്ന് പഴയ കാലത്തിലെ ഓർമകളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ പ്രസന്റേഷൻ ഹൃദ്യമായി.
മൂന്ന് പതിറ്റാണ്ടിനു മുമ്പുള്ള കൗമാരകാല സ്മരണകൾ ഉണർത്തുന്നതായിരുന്നു ഈ സംരഭം. പ്രിൻസിപ്പൽ ഡോ. അയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. കൂട്ടായ്മക്ക്, തുടക്കമിട്ട പൂർവ വിദ്യാർഥി സോമസുന്ദരം അധ്യക്ഷത വഹിച്ചു. ഫോസ ട്രഷറർ യൂസഫലി, റഹീം, കുഞ്ഞിമോൻ, അനൂപ് മൂപ്പൻ (ആസ്ടെക്), ഡോ. അനൂഫ് (റുമ കെയർ, കാലിക്കറ്റ്), മുഹമ്മദ് ഷാനിൽ (മെറാൽഡ ഗോൾഡ്), തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
16 അംഗങ്ങളുള്ള കോർഡിനേഷൻ കമ്മിറ്റിയായിരുന്നു പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.