ന്യൂനപക്ഷ കമീഷൻ സിറ്റിങ്: അഞ്ച് പരാതികൾ തീർപ്പാക്കി
text_fieldsമലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ ജില്ലയിൽ നടത്തിയ സിറ്റിങിൽ അഞ്ച് പരാതികൾ തീർപ്പാക്കി. കമീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 14 പരാതികൾ പരിഗണിച്ചു. തദ്ദേശ സ്ഥാപന അധികൃതരെ സമീപിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വയറിങ് ആൻഡ് സൂപ്പര്‍വൈസര്‍ രജിസ്ട്രേഷൻ ലൈസൻസിന് അപേക്ഷിച്ച് 11 മാസമായിട്ടും ലഭിച്ചില്ലെന്ന വളാഞ്ചേരി സ്വദേശിയുടെ പരാതി തീർപ്പാക്കി.
15 ദിവസംകൊണ്ട് നിയമാനുസൃതം നൽകേണ്ടതാണ് ലൈസൻസെന്നും ഉടന്‍ അനുവദിക്കണമെന്നും കമീഷൻ നിർദേശിച്ചു. ദിവസങ്ങൾക്കുള്ളിൽ നൽകാവുന്ന ലൈസൻസ് 11 മാസം വൈകിച്ചത് ശരിയായ നടപടിയല്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
സ്വകാര്യ വ്യക്തിയുടെ പ്രവർത്തനം കാരണം വെള്ളക്കെട്ട് സംഭവിച്ചെന്ന മലപ്പുറം ചീനിത്തോട് സ്വദേശിയുടെ പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ട കമീഷന് വെള്ളം ഒഴുകിപ്പോകാൻ നടപടി വേണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വ്യവസായത്തിന് ഭീമമായ തുക നൽകി സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ നിലവാരമില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും കാണിച്ച് അരീക്കോട് ഇരിവേറ്റി സ്വദേശി നൽകിയ പരാതിയിൽ സിറ്റിങ് ദിവസം തന്നെ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് അരീക്കോട് പൊലിസിന് നിർദേശം നൽകി.
മാനസിക, ശാരീരിക പ്രശ്നങ്ങളുണ്ടെന്നും ഭാര്യയുടെ പരിചരണവും സംരക്ഷണവും ആവശ്യമാണെന്നും കാണിച്ച് ഒതല്ലൂർ സ്വദേശി നൽകിയ പരാതിയിൽ സഹോദരനും ബന്ധുക്കൾക്കും സംരക്ഷിക്കാൻ അസൗകര്യമുണ്ടെങ്കിൽ സാമൂഹിക നീതി ഓഫിസർ വഴി ജില്ല കലക്ടറുമായി ബന്ധപ്പെട്ട് പുനരധിവാസം നടപ്പാക്കാൻ നിർദേശം നൽകി. 20 വർഷം മുന്നേതന്നെ ഭാര്യ ബന്ധം ഒഴിവാക്കി മക്കളുമായി കഴിയുകയാണെന്ന് ഉദ്യോഗസ്ഥർ റിപോർട്ട് നൽകിയിരുന്നു.
ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് രണ്ട് റൊട്ടേഷൻ ടേൺ അവസരം നഷ്ടപ്പെടുമെന്ന് കാണിച്ച് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി നൽകിയ പരാതിയിൽ കമ്മീഷന് പൊതുഭരണ, ന്യൂനപക്ഷ വകുപ്പ്, സാമൂഹികനീതി വകുപ്പ് സെക്രട്ടറി, പി.എസ്.സി സെക്രട്ടറി എന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.