11 വർഷം മുമ്പ് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി
text_fieldsമലപ്പുറം: 11 വർഷം മുമ്പ് കാണാതായ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. 2011ൽ കുറ്റിപ്പുറത്തുനിന്ന് കാണാതായ നുസ്റത്തിനെയും കുഞ്ഞിനെയുമാണ് മലപ്പുറം ക്രൈംബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ല മിസിങ് പേഴ്സൻ ട്രേസിങ് യൂനിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്തവയിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി.എം.പി.ടി.യു നോഡൽ ഓഫിസറായ ഡിവൈ.എസ്.പി കെ.സി. ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്തുനിന്ന് ഇവരെ കണ്ടെത്തിയത്. ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു.
ക്രൈം ബ്രാഞ്ച് എസ്.ഐമാരായ സി.വി. ബിബിൻ, കെ. സുഹൈൽ, അരുൺ ഷാ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദു സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂർ ജെ.എഫ്.സി.എം കോടതി മുമ്പാകെയും കുട്ടിയെ സി.ഡബ്ല്യു.സി മുമ്പാകെയും ഹാജറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.