‘മിഷൻ തൗസൻഡ്’ പ്രാദേശിക ഭരണകൂടങ്ങൾക്ക് പരിമിതിയില്ലെന്നതിന്റെ തെളിവ് -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsമലപ്പുറം: മാനവവിഭവ ശേഷി രംഗത്ത് പ്രാദേശിക ഭരണകൂടങ്ങൾക്കും ഇടപെടാൻ കഴിയുമെന്നതാണ് മലപ്പുറം നഗരസഭ നടത്തിക്കൊണ്ടിരിക്കുന്ന ‘മിഷൻ തൗസൻഡ്’ തെളിയിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മലപ്പുറം നഗരസഭ ആഭിമുഖ്യത്തിൽ കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ പരിശീലനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പു കൊന്നൊല, പി. കെ. അബ്ദുൽ ഹക്കീം, പി.കെ. സക്കീർ ഹുസൈൻ, സിദ്ദീഖ് നൂറെങ്ങൽ, മറിയുമ്മ ഷെരീഫ്, സി.പി. ആയിഷാബി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, എം.എസ്.എഫ് ഹരിത ജില്ല സെക്രട്ടറി ഷഹാന ശർത്തു, കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, ജയശ്രീ രാജീവ്, നഗരസഭ സൂപ്രണ്ട് നാസർ, സൂപ്പർ വൈസർ ബാല സുബ്രഹ്മണ്യം, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജു മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.