മൂര്യാട് ഉസ്താദ്: ഉത്തരമലബാറിെൻറ ആത്മീയവെളിച്ചം
text_fieldsരാമപുരം: ഉത്തരമലബാറിെൻറ ആത്മീയവെളിച്ചം മൂര്യാട് ഉസ്താദിന് യാത്രാമൊഴി. സൂഫീവര്യനും ആത്മീയവേദികളിലെ നിറസാന്നിധ്യവും വാഗ്മിയുമായിരുന്നു പനങ്ങാങ്ങരയിലെ കാളാവ് തെക്കോടത്ത് മൂര്യാട് ഹംസ മുസ്ലിയാർ (75). വെള്ളിയാഴ്ച രാവിലെ പനങ്ങാങ്ങരയിലെ വസതിയിലായിരുന്നു നിര്യാണം. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ആത്മീയസദസ്സുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
പ്രമുഖ സൂഫീവര്യനും ആത്മീയ നേതാവുമായ കണ്യാല അബ്ദുല്ല മൗലായുടെ ശിഷ്യനാണ്. ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയായ ഇദ്ദേഹം വടക്കൻ കേരളത്തിലും മലബാറിലും നിരവധി മതസ്ഥാപനങ്ങൾ നിർമിക്കാൻ ആത്മീയ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. മരണവിവരമറിഞ്ഞ് ആയിരങ്ങളാണ് പനങ്ങാങ്ങരയിലേക്ക് ഒഴുകിയെത്തിയത്.
പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, ഹാരിസലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഫസൽ തങ്ങൾ ആലത്തൂർ, ഒ.എം.എസ്. തങ്ങൾ, നൗഫൽ അലി ശിഹാബ് തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ തുടങ്ങിയവർ ജനാസ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി. പനങ്ങാങ്ങരയിലെ കുടുംബവകയിലുള്ള മനേങ്ങാട്ട് പറമ്പിലെ മഖ്ബറിയിലായിരുന്നു ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.