കേന്ദ്ര പദ്ധതിയിൽപെടുത്താൻ ഗ്രാമീണ റോഡുകളേറെ: മുഖ്യതടസ്സം എട്ട് മീറ്ററില്ലാത്തത്
text_fieldsപെരിന്തൽമണ്ണ: പി.എം.ജി.എസ്.വൈ, ആർ.ഐ.ഡി.എഫ് പദ്ധതികളിൽ ഉൾപ്പെടുത്താൻ ഗ്രാമീണ റോഡുകളേറെയുണ്ടെങ്കിലും മുഖ്യതടസ്സം എട്ട് മീറ്ററില്ലാത്തത്. എട്ടു മീറ്റർ വീതിയും മൂന്ന് കിലോമീറ്റർ നീളവുമുള്ള, രണ്ട് ജനവാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾക്കാണ് പി.എം.ജി.എസ്.വൈ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ വിഹിതം.
അനിവാര്യമായും പുനർമിർമിക്കേണ്ട നിരവധി റോഡുകളുണ്ട്. മരാമത്ത് വകുപ്പിെൻറയോ തദ്ദേശ വകുപ്പിെൻറയോ കണ്ണെത്താതെ കിടക്കുകയാണിവ. പി.എം.ജി.എസ്.വൈ സ്കീമിൽ മുൻവർഷം കേരളത്തിന് ലഭിച്ചത് 1450 കി.മീ. റോഡാണ്. ഇതിൽ 114 കി.മീ. റോഡാണ് മലപ്പുറത്ത്. ആനുപാതികമായാണ് ഇത് എല്ലാ ജില്ലകൾക്കും. മലപ്പുറത്ത് 114ൽ 57 കി.മീ. ഭാഗത്തിെൻറ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകി.
റോഡ് പ്രവൃത്തികൾക്ക് പദ്ധതി നൽകുമ്പോൾ സർവേയും ഡി.പി.ആറും അടക്കം മുഴുവൻ ഒരുക്കവും നടത്താൻ നേരേത്ത തന്നെ നിർദേശമുണ്ട്. പദ്ധതി നൽകി അംഗീകാരം കിട്ടുമ്പോൾ സൈറ്റ് സർവേ, മണ്ണ് പരിശോധന, എസ്റ്റിമേറ്റ് തയാറാക്കൽ, വിശദ പദ്ധതി രേഖ (ഡി.പി.ആർ) എന്നിവ ചെയ്യലാണ് നേരേത്തയുണ്ടായിരുന്ന രീതി. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ഡിസ്ട്രിക്റ്റ് റൂറൽ റോഡ് പ്ലാനിൽ (ഡി.ആർ.ആർ.പി) ഇത്തരം റോഡുകളെ അസി. എൻജിനീയർമാരാണ് ഉൾപ്പെടുത്തുന്നത്. ഈ പട്ടികയിൽനിന്നാണ് പിന്നീട് കേന്ദ്ര പദ്ധതിയിലേക്ക് നിർദേശിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളാണ് കേന്ദ്ര പദ്ധതിയിലേക്ക് റോഡുകൾ നിർദേശിക്കുക.
പി.എം.ജി.എസ്.വൈ പദ്ധതിക്ക് കേന്ദ്രം കണക്കാക്കിയ മാനദണ്ഡം ലളിതമാക്കാൻ സമ്മർദമുണ്ട്. എട്ട് മീറ്റർ വീതിയുള്ള ഇത്തരം റോഡുകളില്ല. ഉത്തരേന്ത്യൻ പശ്ചാത്തലം വെച്ചാണ് മാനദണ്ഡം. റൂറൽ റോഡ് പ്ലാനിൽ ഇത്തരം റോഡുകളും കുറവാണ്. ആറ് മീറ്ററെങ്കിലും ആക്കി ചുരുക്കിയാൽ നിരവധി റോഡുകളുണ്ട്. ആറും ഏഴും മീറ്റർ വീതിയുള്ള റോഡുകളും നിർദേശിക്കുന്നുെണ്ടങ്കിലും ഫയലിലുറങ്ങുകയാണ്. കിലോമീറ്ററിന് 85 ലക്ഷം വരെ ഫണ്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.