നാടിനെ ഭീതിയിലാഴ്ത്തി തെരുവുനായ് ആക്രമണം 15ലധികം പേര്‍ക്ക് കടിയേറ്റു
text_fieldsപുളിക്കൽ: ഒരു പകൽ മുഴുവൻ നാടിനെ ഭീതിയിലാഴ്ത്തി തെരുവുനായുടെ ആക്രമണം. ചെറുകാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ക്രിസ്മസ് ദിനത്തിൽ തെരുവുനായ് വിളയാടിയത്.
പുളിക്കലിലെ ആലുങ്ങല്‍, ആന്തിയൂർകുന്ന്, മലാട്ടിക്കല്‍, ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍, പെരിയമ്പലം, ചാമപ്പറമ്പ് എന്നീ ഭാഗങ്ങളിലായി 15ലധികം പേര്‍ക്ക് കടിയേറ്റു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേര്‍ക്ക് ചെറുകാവ് പഞ്ചായത്തില്‍ മാത്രം അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റു. മറ്റുള്ളവര്‍ പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ളവരാണ്. മുറിവേറ്റവര്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പരിഭ്രാന്തി പരത്തിയ തെരുവുനായെ പിന്നീട് നാട്ടുകാര്‍ പിടികൂടി. തിങ്കളാഴ്ച രാവിലെ അഞ്ചോടെയാണ് പേ വിഷബാധ സംശയിക്കുന്ന തെരുവുനായ് ആക്രമണം തുടങ്ങിയത്. പുളിക്കല്‍ ആലുങ്ങലില്നിന്ന് ജനവാസ പ്രദേശങ്ങളിലൂടെയും പൊതുവഴികളിലൂടെയും ഓടിയെത്തിയ കറുപ്പ് നിറമുള്ള നായ് മുന്നില്‍ കാണുന്നവരെയെല്ലാം ആക്രമിക്കുകയായിരുന്നു. പെരിയമ്പലം പള്ളിക്കു മുന്നില്‍ വെച്ച് അന്തർ സംസ്ഥാന തൊഴിലാളികളേയും ചേവായൂര്‍ റോഡില്‍ കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനെയും കാൽനടയാത്രക്കാരെയും കടിച്ചു. വീട്ടിനുള്ളിലെ സ്ത്രീകളെയടക്കം നായ് ആക്രമിച്ചു. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരേയും പിന്തുടര്ന്നു കടിക്കാന്‍ ശ്രമിച്ചു.
മുഖത്തും നെഞ്ചത്തും കൈകാലുകളിലുമാണ് മിക്കവര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം മടങ്ങി.
ആര്‍ക്കും കര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. ഭ്രാന്തമായി ഓടിയ നായ് ജനങ്ങളെ വ്യാപകമായി ആക്രമിച്ചതറിഞ്ഞ് അതിരാവിലെത്തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കുകയും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ചെറുകാവിലെ ചാമപ്പറമ്പില്നിന്നാണ് നായെ നാട്ടുകാര്‍ പിടികൂടിയത്.
ആക്രമണം അഴിച്ചുവിട്ട നായ് മറ്റു നായ്ക്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ മേഖലയില്‍ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. പുളിക്കല്‍ ആലുങ്ങല്‍ ഭാഗത്തും ചെറുകാവ് പഞ്ചായത്തിലെ ചേവായൂരിലും ചാമപ്പറമ്പിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. അതിരാവിലെ ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും തൊഴിലാളികള്‍ക്കും മദ്റസ വിദ്യാര്ഥികളടക്കമുള്ളവര്ക്കുമാണ് ഇത് വലിയ ഭീഷണിയാകുന്നത്. ഒഴിഞ്ഞ പ്രദേശങ്ങളില്‍ നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്ന സ്ഥിതിയും മേഖലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.