കരുതണം കിണർ അപകടങ്ങളെ, മലപ്പുറത്ത് മാസം 20ലധികം അപകടങ്ങൾ
text_fieldsമലപ്പുറം: പതിവായി കേൾക്കുന്ന ഒന്നാണ് കിണർ അപകടങ്ങൾ. ജില്ലയിൽ മാത്രം ഒരോ മാസവും ശരാശരി 20ലധികം കിണർ അപകടങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൗ വർഷം ആഗസ്റ്റ് 17 വരെയുള്ള കണക്കുകൾ പ്രകാരം 160 കിണർ അപകടങ്ങൾ നടന്നിട്ടുണ്ട്.
ഇതിൽ മനുഷ്യരും മൃഗങ്ങളും അപകടത്തിൽപെട്ടിട്ടുണ്ട്്. അഗ്നിരക്ഷ സേന നേരിട്ട് രക്ഷാപ്രവർത്തനം നടത്തിയത് 124 അപകടങ്ങളാണ്.
ബാക്കി 36 എണ്ണത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് സിവിൽ ഡിഫൻസും. ഇതിനു പുറമെ നാട്ടുകാർ രക്ഷപ്പെടുത്തിയ നിരവധി അപകടങ്ങളുമുണ്ട്്. ഒാരോ വർഷവും ചുരുങ്ങിയത് 200ലധികം കിണർ അപകടങ്ങളാണ് ജില്ലയിൽ സംഭവിക്കുന്നത്.
അശ്രദ്ധ അപകടം വിളിച്ചു വരുത്തും
അലക്ഷ്യമായാണ് പലയിടത്തും കിണർ കുത്തുന്നത്. പലപ്പോഴും ആൾമറ പോലും കാണില്ല. ഉപയോഗശൂന്യമായവ മൂടുകയുമില്ല. ആൾമറയില്ലാത്ത കിണറുകളിലാണ് കൂടുതൽ നടക്കുന്നത്. ചൂടുകാലത്താണ് കൂടുതൽ അപകടങ്ങൾ.
അപകടത്തിൽപെട്ട മനുഷ്യരെയോ മൃഗങ്ങളെയോ രക്ഷിക്കാനിറങ്ങുന്നവരും കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവരും അപകടത്തിൽപെടുന്നത് കുറവല്ല.
ഒേരാ പ്രദേശത്തെയും കിണറുകളുടെ ആഴവും പരപ്പും വായുസഞ്ചാരവും വ്യത്യസ്തമാണെന്നതിനാൽ അപകട സാധ്യത മുൻകൂട്ടി മനസ്സലാക്കണം.
ആൾമറ മുഖ്യം
പൊതുകിണറുകൾ സംരക്ഷിക്കാൻ പലയിടത്തും നടപടിയില്ലാത്തതും അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്്. പല കിണറുകളും മാലിന്യം തള്ളുന്ന കുപ്പത്തൊട്ടിയായി മാറിയിട്ടുണ്ട്. ആൾമറ ഇടിഞ്ഞ് അപകടാവസ്ഥയിലായ കിണറുകളിൽ വീണാണ് കന്നുകാലികൾ കൂടുതലും അപകടത്തിൽപെടുന്നത്.
ഇത്തരം അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ പൊതുകിണറുകളും സ്വകാര്യ കിണറുകളും ആൾമറ കെട്ടണമെന്ന് നിർദേശമുണ്ട്. കിണറിന് സമീപമുള്ള കുറ്റിക്കാടും ദൃശ്യങ്ങൾ മറയ്ക്കുന്ന വസ്തുക്കളും എടുത്ത് കളയണം. കിണറിന് തൊട്ടടുത്ത് കന്നുകാലികളെ മേയാൻ വിടാതിരിക്കുകയെന്നതും പ്രധാനമാണ്.
ജില്ലയിലെ ഈ വർഷത്തെ കിണർ അപകടങ്ങളുടെ വിവരങ്ങൾ
(അഗ്നിരക്ഷ സേന രക്ഷാപ്രവർത്തനം നടത്തിയത്)
ഫയർ സ്റ്റേഷൻ പരിധി, മനുഷ്യൻ അപകടപ്പെട്ടത്, മൃഗങ്ങൾ അപകടപ്പെട്ടത് എന്ന ക്രമത്തിൽ
മലപ്പുറം 10- 22
മഞ്ചേരി 05- 04
തിരുവാലി 08- 11
നിലമ്പൂർ 04- 04
പെരിന്തൽമണ്ണ 07- 18
തിരൂർ 12- 05
താനൂർ 02- 03
െപാന്നാനി 03- 06
ആകെ 51- 73
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.