പെട്രോൾ പമ്പിൽനിന്ന് അഞ്ചു ലക്ഷത്തിലേറെ കവർന്നു
text_fieldsവള്ളുവമ്പ്രം: വള്ളുവമ്പ്രം ആലുങ്ങപൊറ്റയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ മോഷണം. 5,05,000 രൂപ നഷ്ടപ്പെട്ടു. നിലമ്പൂർ സ്വദേശിനി എം.കെ. ഷർമിളയുടെ ഉടമസ്ഥതയിലുള്ള ആദിത്യ പെട്രോളിയത്തിൽ വ്യാഴാഴ്ച പുലർച്ച രണ്ടിനായിരുന്നു സംഭവം. ഓഫിസിന് പിറകിലെ കോണി വഴി കയറി തൊഴിലാളികൾ താമസിക്കുന്ന മുകളിലെ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു മോഷണം.
ഓഫിസിെൻറ വാതിൽ പൊളിച്ച് അകത്തുകടന്ന് മേശ കുത്തിത്തുറക്കുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽ താടി വളർത്തിയ ഒരാളാണ് മോഷ്ടാവെന്ന് കണ്ടെത്തി. 1.59ഓടെ സ്ഥലത്തെത്തിയ ഇയാൾ മഴക്കോട്ട്, ഷൂ, തലപ്പാവ്, ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ചിട്ടുണ്ട്. 2.15നകം തിരിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. മഞ്ചേരി െപാലീസ് കേസെടുത്തു. സി.ഐ കെ.പി. അഭിലാഷിെൻറ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.