Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅതിർത്തി കടന്നെത്തിയ...

അതിർത്തി കടന്നെത്തിയ ലൈക്കും ഷെയറും; മൊ​റോ​ക്ക​ൻ യൂ​ട്യൂ​ബ​ർ യൂ​നു​സാ​റോ മ​ല​പ്പു​റ​ത്ത്

text_fields
bookmark_border
Mohammed Rizwan and Youneszarou
cancel
camera_alt

കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സമീപം മു​ഹ​മ്മ​ദ് റി​സ്‍വാ​നും മൊ​റോ​ക്ക​ൻ സു​ഹൃ​ത്ത് യൂ​നു​സാ​റോ​യും

അ​രീ​ക്കോ​ട്: പ്ര​ശ​സ്ത മൊ​റോ​ക്ക​ൻ യൂ​ട്യൂ​ബ​ർ യൂ​നു​സാ​റോ കേ​ര​ള​ത്തി​ന്റെ ഗ്രാ​മീ​ണ​ത കാ​ണാ​ൻ മ​ല​പ്പു​റ​ത്ത് എ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ സു​ഹൃ​ത്ത് ഫ്രീ ​സ്റ്റൈ​ൽ താ​രം മു​ഹ​മ്മ​ദ് റി​സ്‍വാ​നോ​ടൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. മൊ​റോ​ക്കോ​യി​ൽ നി​ന്ന് വി​മാ​ന മാ​ർ​ഗം ക​രി​പ്പൂ​രി​ൽ എ​ത്തി​യ ഈ ​ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നെ മു​ഹ​മ്മ​ദ് റി​സ്‍വാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

അ​രീ​ക്കോ​ട് മാ​ങ്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്ന് ഫു​ട്‌​ബാ​ൾ കൊ​ണ്ട് ചെ​യ്ത ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ താ​രം ഫു​ട്ബാ​ൾ ത​ട്ടു​ന്ന വീ​ഡി​യോ ഇ​തി​ന​കം 500 മി​ല്യ​ൺ പേ​രാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ക​ണ്ട​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കാ​ഴ്ച​ക്കാ​രു​ള്ള വീ​ഡി​യോ​യും റി​സ്‍വാ​ന്റ​താ​യി. ഇ​തോ​ടെ റി​സ്‍വാ​ന് അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളു​മാ​യും ബ​ന്ധ​മു​ണ്ടാ​യി. ഈ ​സൗ​ഹൃ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ വൈ​റ​ൽ വീ​ഡി​യോ​ക്ക് സ​മാ​ന​മാ​യ വീ​ഡി​യോ എ​ടു​ക്കാ​ൻ മൊ​റോ​ക്കോ​യി​ൽ​നി​ന്ന് യൂ​ട്യൂ​ബ​ർ യൂ​നു​സാ​റോ എ​ത്തി​യ​തും.

മ​ല​പ്പു​റ​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​ന്ത് ത​ട്ടാ​നും കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കാ​നും യൂ​നു​സാ​റോ റി​സ്‍വാ​നോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു.ഇ​തി​നി​ടെ യൂ​നു​സാ​റ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം 10 ദ​ശ​ല​ക്ഷം പൂ​ർ​ത്തി​യാ​യി. ഇ​തി​ന്റെ ആ​ഘോ​ഷം കേ​ക്ക് മു​റി​ച്ച് മു​റി​ഞ്ഞ​മാ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ആ​ഘോ​ഷി​ച്ചു. യൂ​നു​സാ​റ മ​ല​പ്പു​റ​ത്തി​ന് പു​റ​മേ എ​റ​ണാ​കു​ള​വും കോ​ഴി​ക്കോ​ടും സ​ന്ദ​ർ​ശി​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലേ​ക്ക് തി​രി​ക്കു​ന്ന അ​ദ്ദേ​ഹം അ​വി​ടെ നി​ന്ന് മൊ​റോ​ക്കോ​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് റി​സ്‍വാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moroccoYouTuberMalappuram News
News Summary - Moroccan Youtuber Youneszarou
Next Story