അഹ്ലൻ യാ ശഹ്റ റമദാൻ...
text_fieldsമലപ്പുറം: പുണ്യമാസമായ റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി. കോവിഡ് ജാഗ്രതയുടെ ഭാഗമായി കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമുണ്ടെങ്കിലും ആരാധനാലയങ്ങളിലും വീടുകളിലും പെയിൻറിങ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രഭാഷണം, ബദ്ര് സ്മൃതി, കുടുംബസഭ, ഹദീസ് പഠനം, ഇഫ്താര്‍കിറ്റ് വിതരണം എന്നിവ സംഘടിപ്പിക്കും.
പലവ്യഞ്ജന കടകളിലും പച്ചക്കറി കടകളിലും തിരക്കേറി. വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങൾ ഉൾപ്പെടെ വിപണിയിൽ എത്തിയിട്ടുണ്ട്. കോവിഡ് മൂലം മന്ദഗതിയിലായ വിപണിക്ക് റമദാൻ കാലം ഉണർവേകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കഴിഞ്ഞ തവണ കോവിഡ് രൂക്ഷമായതിനാൽ വിപണിയിൽ വൻനിയന്ത്രണങ്ങളായിരുന്നു. പകൽ നിശ്ചിത സമയമാണ് തുറക്കാൻ അനുമതിയുണ്ടായിരുന്നത്. ഇക്കുറി ഇതിനെല്ലാം ഇളവുകൾ ഉള്ളതിനാൽ വ്യാപാരം വർധിക്കുെമന്ന കണക്കുകൂട്ടലിലാണ് കച്ചവടക്കാർ. ഇൗത്തപ്പഴത്തിനൊപ്പം പഴവിപണിയും സജീവമായിട്ടുണ്ട്.
തണ്ണിമത്തൻ വ്യാപകമായി വിവിധയിടങ്ങളിൽ നിന്നും എത്തിച്ചിട്ടുണ്ട്. വേനൽ കൂടിയായതിനാൽ തണ്ണിമത്തൻ കച്ചവടം വർധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. നാരങ്ങ, മുന്തിരി, ആപ്പിൾ, മാതളം തുടങ്ങിയ ഫലങ്ങൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.