മോട്ടോർ തകരാർ; 500 കുടുംബങ്ങൾക്ക് ശുദ്ധജലമില്ല
text_fieldsകരുവാരകുണ്ട്: വീട്ടിക്കുന്ന് ജലശ്രീ ജലനിധി പദ്ധതിയിൽ ജല വിതരണം നിലച്ചിട്ട് രണ്ട് മാസം. അഞ്ചു വാർഡുകളിലെ 500 ഓളം കുടുംബങ്ങളുടെ ശുദ്ധജല ആശ്രയമായിരുന്നു ഇത്.
2015ൽ തുടങ്ങിയ പദ്ധതിയിൽ 20 എച്ച്.പിയുടെ രണ്ടു മോട്ടോറുകളാണ് പ്രവർത്തിച്ചിരുന്നത്. ഇത് രണ്ടും തകരാറിലായതോടെയാണ് ജലവിതരണം പൂർണമായും മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ലക്ഷങ്ങൾ വേണമെന്ന് കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
പദ്ധതി നടത്തിപ്പുമായി ബന്ധമില്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് ഇടപെടുന്നില്ല.
ജലജീവൻ മിഷൻ എന്ന പുതിയ സ്കീം വന്നതിനാൽ സർക്കാറിൽനിന്ന് ഫണ്ടും കിട്ടാനിടയില്ല. ഫലത്തിൽ വേനൽ കനക്കുന്നതോടെ പുന്നക്കാട്, പനഞ്ചോല, പുത്തനഴി, ചുള്ളിയോട്, ഇരിങ്ങാട്ടിരി വാർഡുകളിലെ കുടുംബങ്ങളുടെ വെള്ളം മുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.