ധാരണാപത്രം കൈമാറി മലപ്പുറം കോവിഡ് ആശുപത്രി പ്രവര്‍ത്തനസജ്ജം
text_fieldsമലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഭാഗമായി മലപ്പുറം നഗരസഭ തുടങ്ങുന്ന രണ്ട് കോവിഡ് ആശുപത്രികളിൽപെട്ട, മലപ്പുറം ടൗണ്‍ഹാളിലെ കോവിഡ് സെൻററിെൻറ ആദ്യഘട്ട നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി.
ഈ ആഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്ന ആശുപത്രിയിൽ രണ്ട് നിലകളിലായി വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയത്. നഗരസഭ ടൗണ്‍ഹാളില്‍ അടിസ്ഥാന സൗകര്യങ്ങളും രോഗികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള വസ്തുക്കൾ നഗരസഭ വഹിക്കും. മെഡിക്കല്‍ സൗകര്യങ്ങളും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ ജില്ല സഹകരണ ആശുപത്രിയും വഹിക്കും.
ആശുപത്രി പ്രവര്‍ത്തനത്തിന് നഗരസഭ ടൗണ്‍ ഹാള്‍ താല്‍ക്കാലികമായി വിട്ടുനല്‍കി കൊണ്ടുള്ള ധാരണാപത്രം ചെയര്മാന് മുജീബ് കാടേരി ജില്ല സഹകരണ ആശുപത്രി പ്രസിഡൻറ് കെ.പി.എ. മജീദ് എം.എല്‍.എക്ക് കൈമാറി.
ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ, ആശുപത്രി ഡയറക്ടര്‍ നൗഷാദ് മണ്ണിശ്ശേരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. സക്കീര്‍ ഹുസൈന്, പി.കെ. അബ് ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, കൗണ്‍സിലര്‍ ശിഹാബ് മൊടയങ്ങാടന്‍, ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.