Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുരിക്കും ഒാർമകളിൽ...

മധുരിക്കും ഒാർമകളിൽ പുളിക്കലിലെ മോയുട്ടി മൗലവി

text_fields
bookmark_border
മധുരിക്കും ഒാർമകളിൽ പുളിക്കലിലെ മോയുട്ടി മൗലവി
cancel

മലപ്പുറം: ''നാടി​െൻറ വികസനത്തിനായി നന്നായി പ്രവർത്തിച്ചാൽ ജനങ്ങൾ മനസ്സറിഞ്ഞ്​ നമ്മളെ പിന്തുണക്കും. ജനങ്ങൾ വോട്ടായി നൽകിയ വിശ്വാസം നാടി​െൻറ വളർച്ചക്കായി ഉപയോഗിക്കാൻ പറ്റിയെന്ന സന്തോഷമാണ് വർഷങ്ങളോളം ജനപ്രതിനിധിയായി പ്രവർത്തിച്ച ഒാർമകൾ നൽകുന്നത്​'' കാൽ നൂറ്റാണ്ടോളം പുളിക്കൽ പഞ്ചായത്ത്​ പ്രസിഡൻറ്​ കുപ്പായമിട്ട കൊട്ടപ്പുറം പള്ളിയാളിൽ വീട്ടിൽ മോയുട്ടി മൗലവിയുടെ വാക്കുകൾ. കഴിഞ്ഞ 10 വർഷത്തോളമായി മത്സരരംഗത്ത്​ നിന്ന്​ വിട്ടുനിൽക്കുകയാണെങ്കിലും 80ാം വയസ്സില​ും പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിലും സേവനമേഖലകളിലും പങ്ക്​ വഹിക്കുന്നു.

നീണ്ടകാലം പുളിക്കൽ പഞ്ചായത്തി​​െൻറ ഭരണത്തി​െൻറ ചുക്കാൻ പിടിച്ച മോയുട്ടി മൗലവിക്ക്​ തെരഞ്ഞെടുപ്പ്​ ഒാർമകൾ നിരവധിയാണ്​. വ്യാപകമായി റോഡുകൾ നിർമിച്ചത്​​, പഞ്ചായത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്​കൂളുകളുടെ വികസനത്തിനും വഹിച്ച പങ്ക്​്, അംഗൻവാടികളും ഹെൽത്ത്​ സെൻററു​കളും തുടങ്ങാനും അതി​െന​ല്ലാം വേണ്ട സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്താൻ ശ്രമിച്ചതുമെല്ലാം അദ്ദേഹം ഒാർത്തെട​ുത്തു.

പഴയകാലത്തെ തെരഞ്ഞെടുപ്പ്​ പ്രചാരണ രീതികളിൽ നിന്ന്​ ഒരുപാട്​ മാറ്റം വന്നിട്ടുണ്ട്​. ​2016ൽ പൊതുപ്രവർത്തനത്തിൽ അരനൂറ്റാണ്ട്​ പിന്നിട്ട മോയുട്ടി മൗലവിക്ക്​ നാട്ടുകാർ സ്വീകരണം നൽകിയിരുന്നു. പുളിക്കൽ പഞ്ചായത്തിലേക്ക്​ മത്സരിച്ച 1979 മുതൽ 2005 വരെയുള്ള കാലഘട്ടം അദ്ദേഹം തോൽവിയറിഞ്ഞിട്ടില്ല. ആറു തവണ​ ജയിച്ച മോയുട്ടി മൗലവി അഞ്ചുതവണ പ്രസിഡൻറായും ഒരു തവണ ​ൈവസ്​ പ്രസിഡൻറായും പ്രവർത്തിച്ചു. നിലവിൽ മുസ്​ലീം ലീഗ്​ ജില്ല പ്രവർത്തകസമിതി അംഗവും മുസ്​ലിം ലീഗ്​ പുളിക്കൽ പഞ്ചായത്ത്​ പ്രസിഡൻറുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Moyuti Moulavi of Pulikkal in sweet memories
Next Story