എം.എസ്.എഫ് ജില്ല കാമ്പസ് കോൺഫറൻസ്
text_fieldsമലപ്പുറം: അതിവേഗം മാറ്റങ്ങളെ ഉൾക്കൊള്ളുന്ന പുതിയ കാലത്തും ധാർമികതയോടെ നന്മമൂല്യങ്ങളെ മുറുകെപ്പിടിച്ചും കലാലയങ്ങളിൽ ആശയങ്ങളും ജ്ഞാനവും സംവദിക്കണമെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എം.എസ്.എഫ് ജില്ല കമ്മിറ്റി 'കാമ്പസ് പോർട്ടിക്കോ -ലീഡേഴ്സ് ഗാതറിങ്' എന്ന പേരിൽ സംഘടിപ്പിച്ച കാമ്പസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ നൂറോളം കാമ്പസുകളിൽ നിന്ന് അഞ്ഞൂറോളം വരുന്ന വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു.
മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം എന്നിവർ മുഖ്യാതിഥികളായി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂർ, വൈസ് പ്രസിഡന്റ് എൻ.കെ. ഹഫ്സൽ റഹ്മാൻ, ട്രെയിനർ സുലൈമാൻ മേൽപത്തൂർ എന്നിവർ വിഷയാവതരണം നടത്തി. സമാപന സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിൽ മുസ്ലിംലീഗ് ജില്ല സെക്രട്ടറിമാരായ കെ.എം. ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി, പി. ഉബൈദുല്ല എം.എൽ.എ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.