തോക്ക്... മാസ്ക്... മാർച്ച്... എം.എസ്.പി ട്രെയിനി ബാച്ച് റൂട്ട്മാർച്ച് നടത്തി
text_fieldsമലപ്പുറം എം.എസ്.പി ക്യാമ്പിലെ പൊലീസ് ട്രെയിനിങ്ങിെൻറ ഭാഗമായി നടത്തിയ റൂട്ട് മാർച്ച്
മലപ്പുറം: പരിശീലനത്തിെൻറ ഭാഗമായി എം.എസ്.പി ട്രെയിനിങ് ബാച്ച് റൂട്ട്മാർച്ച് നടത്തി. എം.എസ്.പിയിലെ 330 പൊലീസ് ട്രെയിനികളും 16 ഒാഫിസർമാരും 43 ഇൻസ്ട്രക്ടർമാരും മാസ്ക് ധരിച്ച് തോക്കുമായി 30 കിലോമീറ്ററാണ് റൂട്ട്മാർച്ച് നടത്തിയത്.
ശനിയാഴ്ച പുലർച്ച അഞ്ചിന് എം.എസ്.പിയിൽനിന്ന് തുടങ്ങിയ റൂട്ട്മാർച്ച് കോട്ടക്കൽ പുത്തൂർ ബൈപാസിലൂടെ ചാപ്പനങ്ങാടി വഴി വലിയപറമ്പ് എത്തി. തുടർന്ന് പ്രഭാതഭക്ഷണം കഴിച്ച് 11.30ന് എം.എസ്.പിയിൽ തിരിച്ചെത്തി.
അസി. കമാൻഡൻറ് ദേവകി ദാസ്, ബോസ്കോ ജോസഫ്, കുഞ്ഞുമോൻ, രാജേഷ് എന്നിവർ റൂട്ട്മാർച്ചിന് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.