മുഹമ്മദിന് താങ്ങ് വേണം, ജപ്തി ഭീഷണി നേരിടാൻ
text_fieldsതുവ്വൂർ: കിടപ്പാടം ജപ്തി ഭീഷണിയിലായ കുടുംബനാഥൻ നാടിന്റെ കരുണ തേടുന്നു. തുവ്വൂർ പായിപ്പുല്ലിലെ അക്കരമ്മൽ മുഹമ്മദാണ് (49) മക്കളെയും കൊണ്ട് ഏത് സമയത്തും വീട് വിട്ടിറങ്ങേണ്ട അവസ്ഥയിലുള്ളത്. ലോറി ഡ്രൈവറായ മുഹമ്മദ് വർഷങ്ങളോളം വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.
മൂന്നുവർഷം മുമ്പ് ബാങ്ക് വായ്പയെടുത്ത് മൂന്ന് സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു. ഇതിനിടെയാണ് ഒരുവർഷം മുമ്പ് ലോറിയിൽനിന്ന് വീണ് കാലിന് സാരമായി പരിക്കേറ്റത്. ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവ് കൂടിയായതോടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയായി.
ജോലിക്കുപോകാൻ കഴിയാത്തതിനാൽ വായ്പ തിരിച്ചടവ് നിലച്ചു. പലിശ കയറി ബാധ്യത ലക്ഷങ്ങളായി. മക്കളുടെ പഠനവും മുടങ്ങി. വാർഡ് അംഗം സി.എസ്. ശിഹാബുദ്ദീൻ ചെയർമാനും അബ്ദുസ്സലാം കൺവീനറുമായി സഹായസമിതി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാർ.കേരള ഗ്രാമീൺ ബാങ്ക് തുവ്വൂർ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 40204 10112 5722. IFSC: KLGB0040204. ഫോൺ: 9946 056 616.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.