മുനമ്പം: ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം കാപട്യം -ആന്റോ ആന്റണി എം.പി
text_fieldsഊർങ്ങാട്ടിരി: മുനമ്പത്തെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന എല്ലാ ഇടപെടലുകളും ദുഷ്ട ലാക്കോടുകൂടിയുള്ളതാണ് എന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ആന്റോ ആന്റണി എം.പി. വെറ്റിലപ്പാറയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം കാപട്യമാണ്. ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികളെ ആക്രമിക്കുകയും കേരളത്തിൽ സ്നേഹിക്കുന്നു എന്ന് നടിക്കുകയും ചെയ്യുകയാണ് ബി.ജെ.പി. മുനമ്പത്തെ ഒരാളെ പോലും കുടിയൊഴിപ്പിക്കാൻ യു.ഡി.എഫ് അനുവദിക്കില്ല.
ഭൂപ്രശ്നത്തിൽ മുസ്ലിം പൊതുസമൂഹം സ്വീകരിച്ച സത്യസന്ധമായ നിലപാടിനെ അഭിനന്ദിക്കേണ്ടതിന് പകരം മുസ്ലിംവിരോധം ആളിക്കത്തിക്കുകയാണ് ബി.ജെ.പി. അതിന് കുടപിടിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബർണാഡ് മരിയ ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. പി.കെ. ബഷീർ എം.എൽ.എ, കെ.കെ. രമ എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ പി.എ. സലീം, കെ.പി. നൗഷാദ് അലി, യു.ഡി.എഫ് നിയമസഭ മണ്ഡലം ചെയർമാൻ ഗഫൂർ കുറുമാടൻ, കിസാൻ കോൺഗ്രസ് ദേശീയ കോ ഓഡിനേറ്റർ മാജൂഷ് മാത്യു, യൂത്ത് കോൺഗ്രസ് മുൻ ജില്ല വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ കണ്ണനാരി, എം.പി. മുഹമ്മദ്, ഷൈജു പിയൂസ് വെള്ളാപ്പുഴ, പി.സി. ബിജു ജോർജ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനൂപ് മൈത്ര, ത്രാവോട് മുജീബ് റഹ്മാൻ, സി.ടി. റഷീദ്, കെ. അബ്ദുൽ ഹമീദ്, സി.ടി. അബ്ദുറഹ്മാൻ, പാലത്തിങ്ങൽ ബാപ്പുട്ടി, എൻ.കെ. അബ്ദുല്ല, സി. ശൈലജ, ഷിജോ ആന്റണി, ചോലയിൽ അഹമ്മദ്, യു. ജാഫർ, പി.ടി. മുഹമ്മദ് സുധീർ, പി. സുധാദേവി, ഇ. ഗോവിന്ദൻ, ജോസ് കണിയാകുഴി, ഷംസു മൈത്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.