നഗരസഭ വനിത ജിം; നവംബറിൽ തുറന്നേക്കും
text_fieldsമലപ്പുറം: നാലു മാസത്തോളമായി അടഞ്ഞുകിടക്കുന്ന കോട്ടപ്പടി നഗരസഭ വനിത ജിം നവംബറിൽ തുറന്നേക്കും. പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മേൽമുറി സ്വദേശിനി ഒ.കെ. റാനിയക്കാണ് നഗരസഭ ടെൻഡർ അനുവദിച്ചിരിക്കുന്നത്.
2022 ജൂലൈയിൽ ആരംഭിച്ച പദ്ധതി സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി 2023 മേയ് മാസത്തോടെ പ്രവർത്തനം നിലക്കുകയായിരുന്നു. ഇതോടെ കേന്ദ്രത്തിൽ ശാരീരിക ക്ഷമത നിലനിർത്താനെത്തിയവർ പ്രയാസത്തിലായി. 100ഓളം വനിതകളാണ് കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്.
നിലവിൽ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തവരും പുതിയ രജിസ്ട്രേഷനടക്കമുള്ളവർ കേന്ദ്രം തുറക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ചുവരുകയാണ്. കോട്ടപ്പടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളിൽ ആധുനിക മെഷിനറികളുമായി എയര്‍ കണ്ടീഷൻ സംവിധാനത്തോടെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 2022 -23 വാര്‍ഷിക പദ്ധതിയില്‍ 38 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ചതാണ് ഹെല്‍ത്ത് ക്ലബ്.
14 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലബിലെ ഉപകരണങ്ങള്‍ വാങ്ങിയത്. മുറി രൂപകല്പന ചെയ്യാന്‍ എട്ട് ലക്ഷവും ടൈല്‍സ് വിരിക്കാനും ശുചിമുറി, പ്രത്യേക കാബിന് സൗകര്യങ്ങളടക്കം ഒരുക്കാനും 15 ലക്ഷം രൂപയും ചെലവായി. സുംബ സ്റ്റുഡിയോ, സ്റ്റീം ബാത്ത് എന്നിവയും ഹെല്‍ത്ത് ക്ലബിലുണ്ട്. ദേശീയ വനിത കായികതാരങ്ങളുടെ കൂടി നിര്‍ദേശം പരിഗണിച്ചാണ് ജിംനേഷ്യം ഒരുക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.