അച്ഛനാരാ മോൻ...!
text_fieldsരാഷ്ട്രീയ കേരളത്തിൽ നിയമസഭയിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച പ്രമുഖ നേതാക്കളും അവരുെട മക്കളുമുണ്ട്. ജില്ലയിൽനിന്ന് വിവിധ കാലങ്ങളിൽ നിയമസഭയിലെത്തിയവരെക്കുറിച്ച്....
ബാപ്പയുടെ വഴിയേ മകനും
മലപ്പുറം: മുസ്ലിം ലീഗിലെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളായ പത്തായക്കോടൻ സീതി ഹാജി എന്ന പി. സീതി ഹാജി. ആദ്യമായി നിയമസഭയിലെത്തുേമ്പാൾ അദ്ദേഹത്തിെൻറ മകൻ പി.കെ. ബഷീറിന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. നർമം വിതറിയും കുറിക്കുകൊള്ളുന്ന മറുപടി നൽകിയും രാഷ്ട്രീയ കേരളത്തിൽ നിറഞ്ഞുനിന്ന സീതി ഹാജി 1991 ഡിസംബര്‍ അഞ്ചിന് ചീഫ് വിപ്പായിരിക്കുേമ്പാഴാണ് വിടപറയുന്നത്. നാലുതവണ കൊണ്ടോട്ടിയിൽനിന്ന് ഏറ്റവും ഒടുവിൽ 1991ൽ താനൂരിൽനിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭക്കകത്തും പുറത്തും ശ്രദ്ധേയനായ നേതാവായിരുന്നു സീതി ഹാജി.
അദ്ദേഹത്തിെൻറ എട്ടുമക്കളിൽ മൂന്നാമനായ ബഷീർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പിച്ചവെച്ച് വളർന്നത്. 22ാം വയസ്സിൽ എടവണ്ണ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി. പിന്നീട് രണ്ടുതവണ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി. ബഷീറിെൻറ ഏഴു സഹോദരങ്ങളിൽ ശംസുദ്ദീൻ മാത്രമാണ് പഞ്ചായത്ത് അംഗമായത്. മറ്റാരും പിതാവിെൻറ വഴിയേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നില്ല. എന്നാൽ, ബഷീർ നടന്നത് ബാപ്പയുടെ വഴിയേയാണ്, വിജയകരമായി.
സീതി ഹാജി മരിച്ച് 20 വർഷം കഴിഞ്ഞാണ് ബഷീറിന് നിയമസഭയിലേക്ക് മത്സരിക്കാൻ ആദ്യമായി അവസരം ലഭിച്ചത്. സ്വന്തം പഞ്ചായത്തായ എടവണ്ണകൂടി ഉൾപ്പെടുന്ന ഏറനാട് മണ്ഡലത്തിൽനിന്ന് 2011ലാണ് നിയമസഭയിലെത്തിയത്. മണ്ഡലത്തിനും സ്ഥാനാർഥിക്കും കന്നിയങ്കമായിരുന്നു ആ തെരഞ്ഞെടുപ്പിൽ. 2016ലും ഏറനാട്ടിൽ ജയം ആവർത്തിച്ചു. 2021ൽ മത്സരിക്കാനുള്ള ലീഗ് സ്ഥാനാർഥികളെ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഏറനാട്ടിൽ ബഷീർ സീറ്റുറപ്പിച്ചിരുന്നു. മൂന്നാം അങ്കത്തിന് തയാറെടുക്കുന്നതിന് തൊട്ടുമുമ്പ് സീതിഹാജിയുടെ പേരിൽ സ്ഥാപിച്ച സൗജന്യ അർബുദ നിർണയ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കാനായി.
അവുക്കാദർകുട്ടി നഹയും മകൻ അബ്ദുറബ്ബും
1954ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെൻററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചയാളാണ് കെ. അവുക്കാദർ കുട്ടി നഹ. 1957 മുതൽ 1987 വരെ നീണ്ട മൂന്നുപതിറ്റാണ്ട് തോൽവിയറിയാതെ അദ്ദേഹം തിരൂരങ്ങാടിയുടെ ജനപ്രതിനിധിയായി. അഹമ്മദ് കുരിക്കളുടെ മരണത്തോടെ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായി. പിന്നീട് ലീഗ് അധികാരം പങ്കിട്ട സർക്കാറുകളിൽ തദ്ദേശ സ്വയംഭരണം, ഫിഷറീസ്, സിവിൽ സപ്ലൈസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
സി.എച്ച്. മുഹമ്മദ് കോയയുടെ മരണത്തെ തുടർന്ന് മൂന്നര വർഷം ഉപമുഖ്യമന്ത്രിയുമായി. അവുക്കാദർക്കുട്ടി നഹ അധികാര രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നതോടെ തിരൂരങ്ങാടിയുടെ ജനപ്രതിനിധിയായെത്തിയത് ബന്ധുവായ സി.പി. കുഞ്ഞാലിക്കുട്ടി കേയി. എന്നാൽ, നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന് നഹയുടെ സീമന്ത പുത്രൻ പി.കെ. അബ്ദുറബ്ബ് 1988ൽ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു. ആദ്യ മത്സരത്തിൽ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും 2000 വരെ ഇരു പദവികളും ഒന്നിച്ചു വഹിച്ചു. (എം.എൽ.എ പദവിയും പഞ്ചായത്ത് പ്രസിഡൻറ് പദവിയും ഒന്നിച്ചു വഹിക്കാനാവിെല്ലന്ന നിയമം വരുന്നതു വരെ).
രണ്ടുതവണ താനൂരിൽനിന്നും പിന്നീട് മഞ്ചേരി, തിരൂരങ്ങാടി മണ്ഡലങ്ങളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി.
കെ.കെ.എസ്. തങ്ങളുടെ ആബിദ് ഹുസൈൻ
കെ.കെ. സെയ്തുഹുസൈൻ തങ്ങൾ എന്ന കെ.കെ.എസ്. തങ്ങൾ 1970ലാണ് പെരിന്തൽമണ്ണ എം.എൽ.എയായത്. മുസ്ലിം ലീഗ് നേതാവായിരുന്ന ബാപ്പ ജനപ്രതിനിധിയാകുേമ്പാൾ മകൻ ആബിദ് ഹുസൈൻ തങ്ങൾ യു.പി സ്കൂൾ വിദ്യാർഥിയാണ്. അടിയന്തരാവസ്ഥക്കുശേഷം 77ൽ നടന്ന തെരഞ്ഞെടുപ്പിലും കെ.കെ.എസ്. തങ്ങൾ പെരിന്തൽമണ്ണയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1980വരെ പെരിന്തൽമണ്ണയുടെ എം.എൽ.എയായി തുടർന്നു.
എസ്.ടി.യു സംസ്ഥാന പ്രസിഡൻറായിരുന്ന തങ്ങൾ തൊഴിലാളി നേതാവുകൂടിയായിരുന്നു. കർഷക സംഘത്തിെൻറ സ്ഥാപക നേതാവും പ്രസിഡൻറുമായി. അനാഥശാലകളുടെയും പള്ളികളുടെയും ഭാരവാഹിയും ചുമതലക്കാരനുമായി പ്രവർത്തിച്ച തങ്ങൾ 1984ൽ മരണംവരെ പൊതുരംഗത്ത് സജീവമായിരുന്നു.
ബാപ്പ ജനപ്രതിനിധിയായി 46 വർഷം പിന്നിട്ടതിനുശേഷം 2016ലാണ് ആബിദ് ഹുസൈൻ തങ്ങൾ കോട്ടക്കലിൽ മത്സര രംഗത്തിറങ്ങിയത്. ഫാറൂഖ് കോളജിൽ സോഷ്യോളജി വിഭാഗം വകുപ്പ് മേധാവിയായിരിക്കുേമ്പാഴായിരുന്നു നിയമസഭയിലേക്ക് മത്സരിക്കാൻ മുസ്ലിം ലീഗ് കെ.കെ.എസ്. തങ്ങളുടെ അഞ്ചുമക്കളിെലാരാളായ ആബിദ് ഹുസൈന് അവസരം നൽകിയത്.
കന്നിയങ്കത്തിൽ 15,042 ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. രണ്ടാം തവണയാണ് ലീഗ് കോട്ടയായ കോട്ടക്കലിൽനിന്ന് ജനവിധി തേടുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ, സിൻഡിക്കേറ്റ് അംഗം, സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ എജുക്കേഷനൽ കൗൺസിൽ അംഗം, എൻ.എസ്.എസ് എൻജിനീയറിങ് കോളജുകളുടെ ഗവേണിങ് ബോഡി അംഗം തുടങ്ങിയ നിലകളിലും ആബിദ് ഹുസൈൻ തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.