പുതിയ കോഴ്സുകൾ അനുവദിക്കുന്നതിൽ വിവേചനം പാടില്ല –ഫെഡറേഷൻ ഓഫ് മുസ്ലിം കോളജസ്
text_fieldsമലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ നവീന കോഴ്സുകൾ അനുവദിക്കുന്നതിന് നാക് അക്രഡിറ്റേഷനും എൻ.ഐ.ആർ.എഫ് റാങ്കിങ്ങും മാനദണ്ഡമായി സ്വീകരിക്കുന്നത് വിവേചനപരമാണെന്നും ഭൗതികസൗകര്യങ്ങളുള്ള എല്ലാ കോളജുകൾക്കും കോഴ്സുകൾ അനുവദിക്കണമെന്നും ഫെഡറേഷൻ ഓഫ് മുസ്ലിം കോളജസിെൻറ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കോഴ്സുകൾ അനുവദിക്കുന്നതിന് നിലവിലെ സർവകലാശാല നിയമങ്ങളിൽ ഇല്ലാത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല. സർക്കാർ ഇപ്പോൾ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം കോഴ്സുകൾ അനുവദിക്കുന്നത് പിന്നാക്ക പ്രദേശങ്ങളെയും മലബാർ മേഖലയെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ പിറകോട്ടടിക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. മുഹമ്മദ് ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. എം. ഉസ്മാൻ, പി.എച്ച്. മുഹമ്മദ്, പ്രഫ. ഒ.പി. അബ്ദുറഹിമാൻ, ഒ. അബ്ദുൽ അലി, ഡോ. എ. ബിജു, ഡോ. സയിദ് മുഹമ്മദ് ശാക്കിർ, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. കെ.എം. നസീർ, നാസർ കുനിയിൽ, ഡോ. യു. സൈതലവി, ഡോ. കെ. അസീസ്, ഡോ. സി. സയ്യിദ് അലവി, പി.എം. ഉസ്മാനലി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.