'കനിവിെൻറ മേൽക്കൂര' നാസർ മാനു താക്കോൽ കൈമാറി
text_fieldsകൊടിഞ്ഞി അൽ അസ്ഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പനക്കത്താഴത്ത് നിർമിച്ച വീടിെൻറ താക്കോൽദാനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിക്കുന്നു
തിരൂരങ്ങാടി: കൊടിഞ്ഞി അൽ അസ്ഹർ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് പനക്കത്താഴം നിർമിച്ച് നൽകിയ വീടിെൻറ താക്കോൽദാനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു.
'കനിവിെൻറ മേൽക്കൂര' പദ്ധതിയിലാണ് നിർമിച്ചത്. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് മുസ്തഫ പനയത്തിൽ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡൻറ് അഖിനേഷ് ചാനത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമീർ പൊറ്റാണിക്കൽ, നന്നമ്പ്ര സഹകരണ ബേങ്ക് പ്രസിഡൻറ് ഹൈദ്രോസ് കോയ തങ്ങൾ, ലഫ്റ്റനൻറ് ഷുക്കൂർ ഇല്ലത്ത്, അലവി ഹാജി പാട്ടശ്ശേരി, ക്ലബ് സെക്രട്ടറി ഖാലിദ് പുളിക്കലകത്ത്, രക്ഷാധികാരികളായ കുഞ്ഞു കണ്ണാട്ടിൽ, കുഞ്ഞീൻ ഹാജി പൊറ്റാണിക്കൽ എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.