ദേശീയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ അഖണ്ഡതക്ക് കളങ്കമേൽപിക്കും –മുനവ്വറലി തങ്ങൾ
text_fieldsമലപ്പുറം: പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തിെൻറ അഖണ്ഡതക്കും ബഹുസ്വരതക്കും കളങ്കമേൽപിക്കുന്നതുമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) ജില്ല കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യദിനം 'ദേശീയ വിദ്യാഭ്യാസനയം: അന്വേഷണങ്ങളും ആശങ്കകളും' എന്ന വിഷയത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളജിലെ ചരിത്രവിഭാഗം അധ്യാപകൻ ബിനോ പി. ജോസ് പ്രഭാഷണം നടത്തി. പുതിയ വിദ്യാഭ്യാസം രാജ്യത്തിെൻറ ബഹുസ്വരതക്ക് ഭീഷണി ഉയർത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അലി ഹുസൈൻ വാഫി, ഡോ. കെ.വി. മുഹമ്മദ്്, ലിംഷീർ അലി എന്നിവർ പ്രഭാഷണം നടത്തി. സി.കെ.സി.ടി ജില്ല പ്രസിഡൻറ് ഡോ. അബ്ദുൽ ഹമീദ്, സെക്രട്ടറി അബ്ദുൽ റൗഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.