പൊളിച്ചു നീക്കുംമുമ്പ് ഒരുവട്ടം കൂടി അവർ ഒത്തുകൂടി
text_fieldsതേഞ്ഞിപ്പലം: ദേശീയപാത വികസനത്തിെൻറ ഭാഗമായി പൊളിച്ചു നീക്കുന്ന കോൺഗ്രസ് അനുകൂല ജീവനക്കാരുടെ ഓഫിസായ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ (കുസോ) കെട്ടിടത്തിന് മുന്നിൽ പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു ഒരു വട്ടം കൂടി അവർ ഒത്തുകൂടി.
ഏതാനും ദിവസങ്ങൾക്കകം പൊളിച്ചു നീക്കുന്നതിന് മുന്നോടിയായാണ് ഒരു വട്ടം കൂടി നമുക്ക് ഒരുമിച്ചിരിക്കാം എന്ന സന്ദേശമുയർത്തി കുസോ തറവാടിെൻറ മുറ്റത്ത് മുൻകാല നേതാക്കളും മുൻനിര പ്രവർത്തകരും അനുഭാവികളും ഒത്തു ചേർന്നത്.
പഴയകാല പ്രവർത്തനങ്ങളും സംഘടന നേതൃത്വ പാടവും ഓർമിച്ചെടുത്തപ്പോൾ പുതുതലമുറക്ക് ഊർജവും ആവേശവുമായി. കുസോ സ്ഥാപക നേതാക്കളെ ചടങ്ങിൽ ആദരിച്ചു.
കുസോ സ്ഥാപിതമായ 1974ലെ ആദ്യ ഭാരവാഹികളായ പ്രസിഡൻറ് പി.വി. ശങ്കരനാരായൺ, വൈസ് പ്രസിഡൻറ് കെ.പി. പോൾ, ജനറൽ സെക്രട്ടറി ഗുലാം ഹാഫീസ് സർവർ, പി. സരസ്വതി, ട്രഷറർ പി. കുമാർ, പ്രഭാകരൻ, പി.എം. പോക്കർ കുട്ടി, എം.എം. സചീന്ദ്രൻ, വി.പി. സദാനന്ദൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ആർ.എസ്. പണിക്കർ, കെ. ഹുസൈൻ ഹാജി, ഗോവിന്ദൻ, സി.കെ. കുമാർ, വി. ശ്രീനു, കെ.പി. പോൾ, ടി.പി. ഗോപി, കെ. ബാലകൃഷ്ണൻ നമ്പ്യാർ, വി.പി. സദാനന്ദൻ, കെ. ചാരു, കെ. പ്രവീൺകുമാർ, കെ.എഫ്. മനോജ്, കെ.ഒ. സ്വപ്ന, ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.