Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന​വ​കേ​ര​ള സ​ദ​സ്സി​നെ...

ന​വ​കേ​ര​ള സ​ദ​സ്സി​നെ വ​ര​വേ​ൽ​ക്കാ​ൻ മലപ്പുറം ഒരു​ങ്ങി

text_fields
bookmark_border
ന​വ​കേ​ര​ള സ​ദ​സ്സി​നെ വ​ര​വേ​ൽ​ക്കാ​ൻ മലപ്പുറം ഒരു​ങ്ങി
cancel

ജി​ല്ല​യി​ൽ നാ​ളെ തു​ട​ക്കം

മ​ല​പ്പു​റം: ന​വ​കേ​ര​ള സ​ദ​സ്സു​മാ​യെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും സ്വീ​ക​രി​ക്കാ​ൻ ജി​ല്ല​യൊ​രു​ങ്ങി. 16 നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ന​ട​ക്കു​ന്ന സ​ദ​സ്സി​ന് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും.

ഈ ​മാ​സം 30 വ​രെ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​വ​കേ​ര​ള സ​ദ​സ്സു​ക​ളും പ്ര​ഭാ​ത സ​ദ​സ്സു​ക​ളും ന​ട​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. തി​രൂ​ർ, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്ര​മാ​യു​ള്ള മൂ​ന്ന് പ്ര​ഭാ​ത സ​ദ​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 19 പ​രി​പാ​ടി​ക​ളി​ലാ​ണ് ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക.

തു​ട​ക്കം തി​രൂ​രി​ൽ​

27ന് ​തി​രൂ​ർ ബി​യാ​ൻ​കോ കാ​സി​ലി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന പ്ര​ഭാ​ത സ​ദ​സ്സോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. തു​ട​ർ​ന്ന് രാ​വി​ലെ 11ന് ​പൊ​ന്നാ​നി ഹാ​ർ​ബ​ർ ഗ്രൗ​ണ്ടി​ൽ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ മ​ണ്ഡ​ലം​ത​ല സ​ദ​സ്സ് ന​ട​ക്കും. ത​വ​നൂ​ർ (എ​ട​പ്പാ​ൾ സ​ഫാ​രി പാ​ർ​ക്ക്-​വൈ​കീ​ട്ട് മൂ​ന്നി​ന്), തി​രൂ​ർ (ജി.​ബി​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ട്-4.30), താ​നൂ​ർ (ഉ​ണ്യാ​ൽ ഫി​ഷ​റീ​സ് സ്റ്റേ​ഡി​യം-6.00).

28ന് ​വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം സ​ദ​സ്സ് രാ​വി​ലെ 11ന് ​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. തി​രൂ​ര​ങ്ങാ​ടി (പ​ര​പ്പ​ന​ങ്ങാ​ടി അ​വു​ക്കാ​ദ​ർ​കു​ട്ടി ന​ഹ സ്മാ​ര​ക സ്റ്റേ​ഡി​യം-3​ന്), വേ​ങ്ങ​ര മ​ണ്ഡ​ലം (സ​ബാ​ഹ് സ്ക്വ​യ​ർ-4.30), കോ​ട്ട​ക്ക​ൽ (ആ​യു​ർ​വേ​ദ കോ​ള​ജ് ഗ്രൗ​ണ്ട്-6.00).

29ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മ​ല​പ്പു​റം വു​ഡ്ബൈ​ൻ ഹോ​ട്ട​ലി​ൽ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത​സ​ദ​സ്സ് ന​ട​ക്കും. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് രാ​വി​ലെ 11ന് ​മേ​ല​ങ്ങാ​ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മ​ഞ്ചേ​രി (ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്-3), മ​ങ്ക​ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്-4.30), മ​ല​പ്പു​റം (എം.​എ​സ്.​പി എ​ൽ.​പി സ്കൂ​ൾ ഗ്രൗ​ണ്ട്-6.00).

ന​വം​ബ​ർ 30ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ശി​ഫാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ നാ​ല് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ഭാ​ത സ​ദ​സ്സ് ന​ട​ക്കും. തു​ട​ർ​ന്ന് ഏ​റ​നാ​ട് മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് രാ​വി​ലെ 11ന് ​അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് നി​ല​മ്പൂ​ർ മ​ണ്ഡ​ലം സ​ദ​സ്സ് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട ഗ്രൗ​ണ്ടി​ലും വ​ണ്ടൂ​ർ മ​ണ്ഡ​ലം സ​ദ​സ്സ് വൈ​കീ​ട്ട് 4.30ന് ​വി.​എം.​സി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലും, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം സ​ദ​സ്സ് വൈ​കീ​ട്ട് ആ​റി​ന് നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കും.

പ​രാ​തി സ്വീ​ക​രി​ക്കാ​ൻ 20 കൗ​ണ്ട​റു​ക​ൾ

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വി​പു​ല സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. 20 കൗ​ണ്ട​റു​ക​ളാ​ണ് ഓ​രോ സ​ദ​സ്സി​ലും ഒ​രു​ക്കു​ന്ന​ത്. 15 ജ​ന​റ​ൽ കൗ​ണ്ട​റു​ക​ളും സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ര​ണ്ട് വീ​തം കൗ​ണ്ട​റു​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഒ​രു​കൗ​ണ്ട​റും വീ​ത​മാ​ണ് സ​ജ്ജീ​ക​രി​ക്കു​ക. പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച് തു​ട​ങ്ങു​ക​യും അ​വ​സാ​ന പ​രാ​തി​യും സ്വീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കൂ. പ​രാ​തി ന​ൽ​കു​ന്ന​വ​ർ പൂ​ർ​ണ വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ന​ൽ​ക​ണം. നി​വേ​ദ​ന​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും ത​ൽ​സ്ഥി​തി www.navakeralasadas.kerala.gov.in വൈ​ബ്‌​സൈ​റ്റി​ലൂ​ടെ ല​ഭി​ക്കും.

വി​ക​സ​നം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ഭാ​ത സ​ദ​സ്സു​ക​ൾ

ജി​ല്ല​യു​ടെ വി​ക​സ​ന​പ്ര​ശ്‌​ന​ങ്ങ​ളും അ​വ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നും ച​ർ​ച്ച ചെ​യ്യാ​നാ​യി മൂ​ന്ന് പ്ര​ഭാ​ത സ​ദ​സ്സു​ക​ളാ​ണ് ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കു​മൊ​പ്പം പ്ര​ത്യേ​കം ക്ഷ​ണി​താ​ക്ക​ളാ​യി ജി​ല്ല​യി​ലെ പൗ​ര​പ്ര​മു​ഖ​രും മ​ത-​സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ നേ​താ​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ക. ഇ​വ​രു​മാ​യി സം​വ​ദി​ക്കു​ക​യും അ​തു​വ​ഴി സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന ന​യ രൂ​പ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം -ക​ല​ക്ട​ർ

ന​വ​കേ​ര​ള സ​ദ​സ്സ് വേ​ദി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വേ​ദി​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണം. വേ​ദി​ക​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണോ​പാ​ധി​ക​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചു ശേ​ഖ​രി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​കം ച​വ​റ്റു​കൊ​ട്ട​ക​ളും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - nava kerala sadas
Next Story