നവകേരള സദസ്സ്: മലപ്പുറത്തിന് വേണ്ടത് ‘കാതലാ’യ മാറ്റം
text_fieldsമലപ്പുറം: നവകേരള സദസ്സുമായി തിങ്കൾ മുതൽ വ്യാഴം വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ട്. പരിഹരിക്കാനും നടപ്പാക്കാനും ഒട്ടേറെ കാര്യങ്ങളുണ്ട് മലപ്പുറത്ത്. എല്ലാത്തിനും ഈ ദിവസങ്ങൾകൊണ്ട് പരിഹാരം ഉണ്ടാക്കാനാവില്ലെങ്കിലും അടിസ്ഥാനസൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. വിവിധ മേഖലയിൽ അടിയന്തരമായി വേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് ചുവടെ...
വിദ്യാഭ്യാസം
- വേണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും
- പ്ലസ് വൺ സീറ്റ് ക്ഷാമത്തിനുള്ള ശാശ്വത പരിഹാരം
- ഹൈസ്കൂളുകളെ ഹയർ സെക്കൻഡറിയാക്കി ഉയർത്തൽ
- ഹയർ സെക്കൻഡറി മേഖലയിൽ മെച്ചപ്പെട്ട കെട്ടിടമൊരുക്കൽ
- -അധ്യാപകക്ഷാമം പരിഹരിക്കാൻ കൂടുതൽ നിയമനങ്ങൾ
ആരോഗ്യം
- സർക്കാർ ആശുപത്രികളുടെ അടിസ്ഥാന വികസനം
- ഗവ. ആശുപത്രികളിൽ വേണം കൂടുതൽ ജീവനക്കാർ; സ്പെഷലിസ്റ്റ് ഡോക്ടർമാർ അടക്കം
- ജില്ലയിലാകെ ആരോഗ്യമേഖലയുടെ അടിസ്ഥാനപ്രശ്ന പരിഹാരം
- മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി വികസനം
കായികം
- നടപ്പാക്കണം ‘ഓരോ പഞ്ചായത്തിനും ഓരോ കളിസ്ഥലങ്ങൾ’ പദ്ധതി
- നിലവിലുള്ള സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണി
- കായിക മേഖലയിൽ പരിശീലന അക്കാദമികൾ
- വേണം, കൂടുതൽ ഫിറ്റ്നസ് കേന്ദ്രങ്ങളും പരിശീലകരും
- ദേശീയ താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള പരിശീലന സൗകര്യം
ഗതാഗതം
- ദേശീയപാത വികസന പൂർത്തീകരണം
- ഗ്രീൻഫീൽഡ് പാത നിർമാണവും സ്ഥലമേറ്റെടുക്കലും ഊർജിതമാക്കൽ
- സംസ്ഥാനപാതകളെ അപകടരഹിതമാക്കൽ പദ്ധതിയും അറ്റകുറ്റപ്പണി പൂർത്തീകരണവും
- റോഡരിക് കൈയേറിയുള്ള നിർമാണം ഒഴിപ്പിക്കണം
- ഗ്രാമീണ റോഡുകളുടെ വികസനം
- -ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ ബൈപാസുകൾ
യാത്രസംവിധാനം
വിമാനം
- കരിപ്പൂർ വിമാനത്താവളത്തിനോടുള്ള അവഗണന അവസാനിപ്പിക്കണം
- കരിപ്പൂരിൽ കൂടുതൽ വിമാനങ്ങളും സർവിസുകളും വേണം
- കരിപ്പൂർ വഴിയുള്ള ചരക്ക് കയറ്റുമതി സുതാര്യമാക്കണം
ട്രെയിൻ
- തിരൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കൽ
- നിലമ്പൂർ-ഷൊർണൂർ പാത വൈദ്യുതീകരണം പൂർത്തിയാക്കൽ
- നിലമ്പൂർ-ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾ, പാത ഇരട്ടിപ്പിക്കലും
- നിലമ്പൂർ-നഞ്ചൻകോട് പാത വികസനത്തിന് ഊർജം നൽകണം
കെ.എസ്.ആർ.ടി.സി
- സർവിസുകളുടെ എണ്ണം വർധിപ്പിക്കണം
- ഡിപ്പോകളുടെ അടിസ്ഥാന വികസനം
- ഗ്രാമവണ്ടികളുടെ എണ്ണം വർധിപ്പിക്കൽ
- വിദ്യാർഥികളുടെ യാത്ര കൺസെഷൻ പ്രശ്നപരിഹാരം
- രാത്രികാല കൂടുതൽ സർവിസുകൾ
അടിസ്ഥാന വികസനം
- ജലം
- ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തീകരണം
- പുഴയോര കൈയേറ്റമൊഴിപ്പിക്കൽ
- ജലാശയങ്ങളെ മാലിന്യമുക്തമാക്കൽ
- ജലസ്രോതസ്സുകളുടെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കൽ
- വേണം മണൽക്കടത്ത് തടയാൻ കർശന നടപടി
- പൈപ്പ് പൊട്ടി ജലചോർച്ച പരിഹരിക്കാൻ ശാശ്വത നടപടി
വീട്
- കുരുങ്ങിക്കിടക്കുന്ന ലൈഫ് മിഷൻ പദ്ധതി പൂർത്തീകരണം
- അതിദാരിദ്ര വിഭാഗക്കാരുടെ ഉന്നമനം
- ബി.പി.എൽ കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി
- പട്ടികജാതി, വർഗ വിഭാഗക്കാരുടെ വീട് നവീകരണം
വൈദ്യുതി
- വീടുകളുടെ വൈദ്യുതീകരണ പൂർത്തീകരണം
- വോൾട്ടേജ് ക്ഷാമത്തിനുള്ള പരിഹാരം
- സബ് സ്റ്റേഷനുകളുടെ നവീകരണം
- കെ.എസ്.ഇ.ബി വകുപ്പിൽ വേണം കൂടുതൽ ജീവനക്കാർ
സാമൂഹികം
- ഭിന്നശേഷി വിഭാഗക്കാർക്കുള്ള ക്ഷേമപദ്ധതികളുടെ കാലതാമസം ഒഴിവാക്കണം
- സ്ത്രീസുരക്ഷക്കായി കൂടുതൽ പദ്ധതികൾ
- ട്രാൻസ്ജെൻഡർ വിഭാഗക്കാർ നേരിടുന്ന പ്രശ്ന പരിഹാരം
- അംഗപരിമിതർക്ക് കൂടുതൽ തൊഴിൽ യൂനിറ്റുകൾ
- കുടുംബശ്രീ, അയൽക്കൂട്ടം പദ്ധതികളുടെ വികസനം
കാർഷികം
- വേണം കാർഷികവിളകൾക്ക് മെച്ചപ്പെട്ട വിലനിലവാരം
- നാളികേരം, റബർ, നെൽ കർഷകരുടെ പ്രശ്നപരിഹാരം
- കാർഷികയന്ത്രങ്ങളുടെ സബ്സിഡി ഉയർത്തൽ
- ഫാം ടൂറിസം, മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം
- കോൾ മേഖലയുടെ സംരക്ഷണ പദ്ധതികൾക്ക് ഊർജം നൽകണം
- കാർഷികവിളകൾ നശിപ്പിക്കൽ; വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം നടപ്പാക്കണം
- വെറ്റിലകൃഷി പ്രോത്സാഹനം
- ക്ഷീരമേഖലയുടെ അടിസ്ഥാന വികസനം
ടൂറിസം
- നിലവിലെ ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണം
- ആഭ്യന്തര ടൂറിസം മേഖലയുടെ പ്രോത്സാഹനം
- പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനം
- ചരിത്ര, പുരാതന ശേഷിപ്പുകളുടെ സംരക്ഷണം
- മ്യൂസിയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവയുടെ നവീകരണം
- ടൂറിസം ഫെസ്റ്റുകൾ
- ടൂറിസം ഇൻഫർമേഷൻ സെന്ററുകൾ ആരംഭിക്കൽ
വ്യവസായം
- ചെറുകിട, കുടിൽ വ്യവസായങ്ങളെ ഉത്തേജിപ്പിക്കണം
- അടഞ്ഞുകിടക്കുന്ന സർക്കാർ വ്യവസായകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കണം
- തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യ വിതരണം
- കൂടുതൽ വ്യവസായ നിർമാണശാലകൾ
ആദിവാസികൾ
- കോളനികളുടെ അടിസ്ഥാനസൗകര്യ വികസനം
- കുരുന്നുകളുടെ സമഗ്ര വിദ്യാഭ്യാസം
- ആദിവാസി മേഖലകളിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സാമൂഹിക സുരക്ഷിത പദ്ധതികൾ
- ആദിവാസി വിഭവങ്ങൾക്ക് മെച്ചപ്പെട്ട വിലനിലവാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.