പൈങ്ങോട്ടൂരിലെ അടിപ്പാത ആവശ്യം; എം.പിയും കലക്ടറും സ്ഥലം സന്ദർശിച്ചു
text_fieldsതേഞ്ഞിപ്പലം: അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായ ദേശീയപാത 66ലെ പൈങ്ങോട്ടൂരിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പിയും ജില്ല കലക്ടർ വി.ആർ. വിനോദും സന്ദർശനം നടത്തി. ദേശീയപാത യാഥാർഥ്യമാകുന്നതോടെ ചേലേമ്പ്ര പഞ്ചായത്തിലെ പൈങ്ങോട്ടൂരിലേക്കുള്ള പ്രവേശനം നാട്ടുകാർക്ക് പ്രയാസമാകും. ഇവിടെ അടിപ്പാത വേണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർക്ക് കത്ത് നൽകിയിരുന്നു.
കാക്കഞ്ചേരി മേൽപാലം അടിയന്തരമായി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് കഴിഞ്ഞദിവസം മലപ്പുറം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എൻ.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്ടർ അൻശുൽ ഷർമ ഉൾപ്പെടെയുള്ള അധികൃതരോട് സമദാനി എം.പി ആവശ്യപ്പെട്ടിരുന്നു. സുരക്ഷാഭിത്തിയുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ മേൽപാലം തുറക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.
വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. വി.പി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, മുസ്ലിം ലീഗ് സെക്രട്ടറി കെ. റഫീഖ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൈങ്ങോട്ടൂർ, എൻ.എച്ച്.എ.ഐ ലൈസൺ ഓഫിസർ അഷ്റഫ്, കൺസൽട്ടന്റ് എൻജിനീയർ രാജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഉഷ, ജംഷീദ നൂറുദ്ദീൻ, ബാലകൃഷ്ണൻ, സിറാജുദ്ദീൻ, എം.കെ. സൈതലവി, ടി.കെ. മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.