മലപ്പുറം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് പുതിയ ഒാഫിസുകൾ പരിഗണനയിൽ
text_fieldsമലപ്പുറം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിെൻറ വിവിധ വിഭാഗങ്ങൾക്ക് പുതിയ ഒാഫിസുകൾ അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ. റോഡ്, കെട്ടിടം, പാലം വിഭാഗങ്ങൾക്കായി സെക്ഷൻ ഒാഫിസും ഉപവിഭാഗം ഒാഫിസുകളുമാണ് സർക്കാർ പരിഗണനയിലുള്ളത്.
പുതിയ ഒാഫിസുകളും തസ്തികകളും അനുവദിക്കാൻ ചീഫ് എൻജിനീയർ സംസ്ഥാന സർക്കാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പി. ഉബൈദുല്ല എം.എൽ.എയുടെ സബ്മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.
പുതിയ ഒാഫിസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതിെൻറ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഒാഫിസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ചീഫ് എൻജിനീയർ ശിപാർശ സമർപ്പിച്ചിരുന്നു. ഒാരോ വിഭാഗത്തിലേക്കും ആവശ്യമായ അധിക ഒാഫിസുകളുടെയും തസ്തികകളുടെയും സാമ്പത്തിക ബാധ്യത വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് ആഗസ്റ്റ് പത്തിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പുതിയ ഒാഫിസുകൾക്കായി നൂറിലധികം തസ്തികകളും അനുവദിക്കേണ്ടതുണ്ട്. ഇതിനാൽ ധനവകുപ്പിെൻറ നിലപാട് കൂടി പരിഗണിച്ച േശഷമായിരിക്കും ഒാഫിസുകൾ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
പാലങ്ങൾക്കായി സെക്ഷൻ ഒാഫിസ് നിലമ്പൂരിലും കെട്ടിട വിഭാഗത്തിനായി മങ്കട, താനൂർ, വേങ്ങര, അരീക്കോട്, കോട്ടക്കൽ, മഞ്ചേരി എന്നിവിടങ്ങളിലും റോഡ് വിഭാഗത്തിന് താനൂർ, അരീക്കോട്, വേങ്ങര എന്നിവിടങ്ങളിലുമാണ് നിർദേശം സമർപ്പിച്ചിട്ടുള്ളത്. ഉപവിഭാഗം ഒാഫിസുകൾ കെട്ടിട വിഭാഗത്തിന് കൊണ്ടോട്ടി, മലപ്പുറം, തിരൂർ, മഞ്ചേരി എന്നിവിടങ്ങളിലും റോഡിനായി കൊണ്ടോട്ടിയിലും ആണ് നിർദേശം. ഇത്രയും ഒാഫിസുകളിലേക്ക് 135 തസ്തികകൾ സൃഷ്ടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.