സംഘ്പരിവാര്‍ ഭീകരതക്കെതിരെ നൈറ്റ് മാര്‍ച്ച്
text_fieldsകൊണ്ടോട്ടി: സംഘ്പരിവാര്‍ ഭീകരതക്കെതിരെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്ലയിം ഓഫ് ഡിഫെന്‍സ് എന്ന തലക്കെട്ടില്‍ നടത്തിയ മാര്‍ച്ച് തുറക്കലില്‍ ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജി പച്ചേരി മുഖ്യ പ്രഭാഷണം നടത്തി. അന്‍വര്‍ അരൂര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് കുഴിമണ്ണ, എ.കെ. ഷാനിദ, ഷാനൂജ് വാഴക്കാട്, സലാം കൊണ്ടോട്ടി, ഇര്‍ഷാദ് ബാബു, ജൈസല്‍ എളമരം, ദിനേശ് കടവത്ത്, സൈനുദ്ദീന്‍ പുളിക്കല്‍, അഡ്വ. മുജീബ് റഹ്മാന്, ആദം ചെറുവട്ടൂര്‍, ഫൈസല്‍ ആലുങ്ങല്‍, ഷാജുമോന്‍ നീറാട്, ജംഷിദ്, ലത്തീഫ് തീണ്ടാപ്പാറ, പ്രമേഷ്, ദാവൂദ് മേലങ്ങാടി, അഷ്റഫ് പറക്കുത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
മഞ്ചേരി: മഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ശനിയാഴ്ച രാത്രി 10ന് കിഴക്കേത്തലയിൽ ആരംഭിച്ച നൈറ്റ് മാർച്ച് സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു.
റിയാസ് പുൽപറ്റ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മഞ്ചേരി മണ്ഡലം പ്രസിഡന്റ് കണ്ണിയൻ അബൂബക്കർ, കബീർ നെല്ലിക്കുത്ത്, കെ.കെ.ബി. മുഹമ്മദ് അലി, സജറുദ്ദീൻ മൊയ്തു, സാജിദ് പൂളമണ്ണ, ശിഹാബ് മാസ്റ്റർ പയ്യനാട്, ഇഖ്ബാൽ വടക്കാങ്ങര, യാഷിക് തുറക്കൽ, ബാവ കൊടക്കാടൻ, ഹനീഫ താണിപ്പാറ, അബു നെല്ലിക്കുത്ത്, റഷീദ് വല്ലാഞ്ചിറ, ജൈസൽ കാരശ്ശേരി, നാസർ എലമ്പ്ര, ജംഷി മേച്ചേരി, ഹകീം ചെരണി, റിയാസ് പയ്യനാട്, സലീക്ക് നെല്ലിക്കുത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.