നിലമ്പൂർ ഗവ. കോളജ് വിദ്യാർഥികളുടെ സമരത്തിന് താൽക്കാലിക വിരാമം
text_fieldsപൂക്കോട്ടുംപാടം: നിലമ്പൂർ ഗവ. കോളജ് വിദ്യാർഥികൾ നാല് ദിവസമായി നടത്തിവന്ന സമരം താൽക്കാലികമായി പിൻവലിച്ചു. കോളജ് കർമസമിതിയും ഗ്രാമപഞ്ചായത്ത് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ജൂലൈ 10നകം പി.വി. അൻവർ എം.എൽ.എ മുൻകൈയെടുത്ത് റവന്യൂ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വിളിക്കും. സ്ഥലമുടമയെയും കർമസമിതി അംഗങ്ങളെയും യോഗത്തിലേക്ക് വിളിച്ച് കോളജിനാവശ്യമായ സ്ഥലം, വഴി എന്നിവ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുക്കും.
സ്ഥലം കൈമാറ്റ രേഖ ഉറപ്പിച്ച ശേഷം കോളജിനെ സൗകര്യപ്രദമായ മറ്റ് സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് രേഖാമൂലം ഉറപ്പ് നൽകി. കർമസമിതി വിദ്യാർഥി യൂനിയൻ നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് സമരം പിൻവലിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ വിദ്യാർഥികൾ അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസ് കവാടത്തിൽ മുദ്രാവാക്യം മുഴക്കിയെത്തി. തുടർന്ന് കോളജ് കർമസമിതി പ്രവർത്തകർ യോഗം ചേർന്ന് പ്രതിനിധികളെ വിളിച്ച് തീരുമാനമറിയിക്കുകയായിരുന്നു. വിദ്യാർഥികളായ കൈനോട്ട് അക്കിഫ്, അശ്വിൻ, വിവേക്, ഷഹനാസ്, ഐശ്വര്യ, സിനാൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.