Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightവിനോദ...

വിനോദ സഞ്ചാരകേന്ദ്രത്തിൽ 11 പേർക്ക് തേനീച്ചയുടെ കുത്തേറ്റു

text_fields
bookmark_border
bee attack
cancel

നിലമ്പൂർ: വനംവകുപ്പിന്‍റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചന്തക്കുന്ന് പുരാതന ഡി.എഫ്.ഒ ബംഗ്ലാവ് കുന്നിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 11 പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബംഗ്ലാവ് മോഡി പിടിപ്പിക്കുന്നതിന്‍റെ ഭാഗമായി മേൽക്കൂര നന്നാക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്.

കോഴിക്കോട്ടുനിന്നുള്ള വിദ‍്യാർഥികൾക്ക് പുറമെ അന്തർ സംസ്ഥാന തൊഴിലാളികൾക്കും ആശാരിമാർക്കും ജീവനക്കാർക്കും കുത്തേറ്റു. ബംഗ്ലാവിന് പുറത്തുള്ള ആകാശനടപാതയിലായിരുന്നു സഞ്ചാരികൾ. കുത്തേറ്റ ജീവനക്കാർ ഇതുവഴി ഓടുന്നതിനിടെയാണ് ഇവർക്കും കുത്തേറ്റത്. പരി​ക്കേറ്റവരെ വനംവകുപ്പ് അധികൃതർ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്തർ സംസ്ഥാന തൊഴിലാളിയുടെ ദേഹാമസകലം കുത്തേറ്റു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bee attacktourist centerMalappuram News
News Summary - 11 people were stung by bees at the tourist center
Next Story