തുരുത്തിൽ ഒറ്റപ്പെട്ട് അബൂബക്കറിന്റെ കുടുംബം
text_fieldsനിലമ്പൂർ: പ്രളയഭീതിയിലാണ് പറക്കമുറ്റാത്ത മക്കളടങ്ങുന്ന അബൂബക്കറിെൻറ കുടുംബം. മഴക്കാലത്ത് കാരക്കോടൻ പുഴയുടെ ഓരത്ത് വഴിക്കടവ് വെള്ളക്കട്ട അട്ടിയിൽ പതിറ്റാണ്ടുകളായി ഭീതിയോടെയാണ് കുടുംബം കഴിയുന്നത്. ചെറുമഴക്ക് പോലും പുഴയുടെ ഉത്ഭവസ്ഥാനമായ ഇവിടെ മലവെള്ളപ്പാച്ചിലുണ്ടാവും. പ്രളയഭീതിയെ തുടർന്ന് അയൽവീട്ടുകാരെല്ലാം വീടും സ്ഥലവും ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിപ്പോയി. അവശേഷിച്ച ഏക അയൽക്കാരനായ കണ്ണിയൻ മൊയ്തീൻകുട്ടിയും അടുത്ത ദിവസം പടിയിറങ്ങുകയാണ്. തച്ചൻക്കോടൻ കുഞ്ഞിമുഹമ്മദ്, മാമ്പ്ര രേവി, പാലപടിയൻ ഇബ്രാഹിം, പൂപ്പറ്റ പ്രഭാകരൻ, ചെറുവത്ത് പരമേശ്വരൻ, പി.ടി. വീരാൻകുട്ടി, തോരൻ ഇത്തേലു എന്നിവരുടെ കുടുംബം മുമ്പേ പടിയിറങ്ങി.
കാരക്കോടൻ പുഴ നീന്തിക്കടന്നുവേണം അബൂബക്കറിനും കുടുംബത്തിനും വീട്ടിലെത്താൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വീട്ടിൽ വെള്ളം കയറി. പുഴ ഉയരത്തിലും വീട് താഴെയുമായ സ്ഥിതിയാണിപ്പോൾ. ഒമ്പത് സെൻറ് ഭൂമിയും അതിലൊരു ജീർണിച്ച വീടുമാണുള്ളത്. പ്രളയഭീതിയുള്ളതിനാൽ വീടും പുരയിടവും വിൽപന നടക്കുന്നില്ല. സുരക്ഷിതമായ സ്ഥലത്ത് മൂന്ന് സെൻറ് ഭൂമിയും അതിലൊരു വീടുമാണ് അബൂബക്കറിെൻറ സ്വപ്നം. അയൽവാസികളെല്ലാം പടിയിറങ്ങുമ്പോൾ നിറകണ്ണുകളോടെ നോക്കിനിൽക്കാൻ മാത്രമാണ് അബൂബക്കറിെൻറയും കുടുംബത്തിെൻറയും വിധി. ഒരുതുണ്ട് ഭൂമിക്കായി റവന്യൂ വകുപ്പ് വഴി സർക്കാറിലേക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.