നിലമ്പൂർ നഗരസഭയിൽ ഈഡിസ് കൊതുക് സാന്ദ്രത കൂടുതൽ
text_fieldsനിലമ്പൂർ: നഗരസഭ പരിധിയിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുക് സാന്ദ്രത കൂടുതലുള്ളതായി കണ്ടെത്തൽ. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തിയ വെക്ടർ സർവേയിലും പഠനത്തിലുമാണ് സാന്ദ്രത കൂടുതൽ കാണാനായത്. നഗരസഭയിലെ കുളകണ്ടം, വരടേംപാടം ഭാഗങ്ങളിലാണ് കൊതുകുകൾ കൂടുതൽ.
പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിലമ്പൂർ നഗരസഭ, ജില്ല ആശുപത്രി, നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയേഴ്സ്, ആശ വർക്കർമാർ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് പരിശോധന നടത്തിയത്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി, ചികുൻഗുനിയ, മലമ്പനി എന്നിവ തടയുന്നതിന് കൊതുകുകൾ പെരുകുന്നതിനുള്ള സാഹചര്യം പൂർണമായും ഇല്ലാതാക്കണമെന്ന് വെക്ടർ യൂനിറ്റ് നിർദേശിച്ചു.
വ്യക്തി, പരിസരം, കുടിവെള്ളം ശുചിത്വം പാലിച്ചാൽ രോഗങ്ങളിൽനിന്ന് മുക്തി നേടാം. അരുവക്കോട്, കുളകണ്ടം, വരടേംപാടം എന്നിവിടങ്ങളിലെ മുന്നൂറോളം വീടുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. നിലമ്പൂർ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജന, ജില്ല വെക്ടർ ഫീൽഡ് അസിസ്റ്റൻറ് പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ഐ.സിമാരായ നാരായണൻ, സ്മിത ഫീൽഡ് വർക്കർ യേശുദാസ്, നിഷാദ്, സ്നേഹ, രഞ്ജിഷ, നീനു, പ്രിയ, രേഖ, ബിന്ദു, പി. നിഷ അബി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.