നിലമ്പൂർ-ഷൊർണൂർ പാതയിൽ എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി: എല്ലാ സ്റ്റോപ്പിലും നിർത്താത്തത് തിരിച്ചടി
text_fieldsനിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിൽ കോവിഡ്മൂലം നിർത്തിവെച്ച എല്ലാ ട്രെയിനുകളും പുനഃസ്ഥാപിച്ചെങ്കിലും പ്രധാന സ്റ്റേഷനുകളിൽ ഉൾപ്പെടെ സ്റ്റോപ് നിർത്തലാക്കിയത് യാത്രക്കാരെ വലക്കുന്നു. രാജ്യറാണി, കോട്ടയം വണ്ടികളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയതാണ് യാത്രക്കാർക്ക് ഏറെ തിരിച്ചടിയായത്. നിലമ്പൂരിൽനിന്ന് വൈകീട്ട് 3.10ന് പുറപ്പെടുന്ന കോട്ടയം വണ്ടിക്ക് കോവിഡിനുമുമ്പ് പാതയിലെ ഹാൾട്ട് സ്റ്റേഷനുകളിലുൾപ്പെടെ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡിന് ശേഷം എക്സ്പ്രസായി വണ്ടി പുനരാരംഭിച്ചപ്പോൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമായി സ്റ്റോപ് ഒതുങ്ങി. എന്നാൽ, ഷൊർണൂർ വിട്ടാൽ മുമ്പുണ്ടായിരുന്ന എല്ലാ സ്റ്റേഷനുകളിലും വണ്ടി നിർത്തുന്നുമുണ്ട്. രാത്രി 9.30ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന രാജ്യറാണിക്ക് തൊടിയപ്പുലം, കുലുക്കല്ലൂർ, വാടാനാംകുറിശ്ശി സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി.
ഷൊർണൂർ കഴിഞ്ഞാൽ എല്ലാ സ്റ്റേഷനുകളിലും മുമ്പ് സ്റ്റോപ്പുണ്ടായിരുന്നെങ്കിലും ആലുവ, ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ നിലവിൽ സ്റ്റോപ്പില്ല. സ്റ്റോപ്പുകൾ വെട്ടിക്കുറച്ചത് യാത്രക്കാരെ ഒട്ടൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാത നഷ്ടത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ നീക്കത്തിന്റെ ഭാഗമാണിതെന്നുവരെ ആരോപണം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.