അമൽ കോളജ് മെഗാ അലുമ്നി മീറ്റ്: വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമ വേദിയായി 'ഹൃദയപൂർവം'
text_fieldsനിലമ്പൂർ: മുസ്ലിം ഓർഫനേജിന് കീഴിൽ 2005ൽ സ്ഥാപിതമായ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആദ്യമായി മെഗാ അലുമ്നി മീറ്റിന് വേദിയായി. അമൽ കോളജ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ (അകോസ) 'ഹൃദയപൂർവം അമൽ' പേരിലാണ് മെഗാ മീറ്റ് സംഘടിപ്പിച്ചത്. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
അമൽ കോളജ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷഫീക്ക് തച്ചുപറമ്പൻ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ പി.വി. അലി മുബാറക്, കോളജ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.എം. ഉസ്മാനലി, പ്രിൻസിപ്പൽ ഡോ. ടി.വി. സക്കറിയ, മുൻ പ്രിൻസിപ്പൽ ഡോ. എം. ഉസ്മാൻ, അകോസ ജനറൽ സെക്രട്ടറി കെ.പി. ജനീഷ് ബാബു, ഡോ. പി.എം. അബ്ദുൽ സാക്കിർ, ഡോ. ടി. ഷമീർ ബാബു, ഡോ. എൻ. ശിഹാബുദ്ദീൻ, ഡോ. സി.എച്ച്. അലി ജാഫർ, പി. മൻസൂർ, ഓഫിസ് സൂപ്രണ്ട് ടി.പി. അഹമ്മദ് സലീം, സി. അസ്ഫദ്, പി. ജാഷിദ്, പി. അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.
സ്കോളർഷിപ്പുകൾ, സാമ്പത്തികസഹായങ്ങൾ എന്നിവക്ക് പുറമെ മെന്റൽ ഹെൽത്ത് സപ്പോർട്ട്, കരിയർ കൗൺസലിങ്, േപ്ലസ്മെന്റ് സപ്പോർട്ട് ഉൾപ്പെടെ അമലിലെ വിദ്യാർഥികൾക്കും അലുമ്നി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സംരക്ഷണം നൽകുന്ന അമൽകെയർ പ്രോജക്ടിന്റെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ആദ്യ ബാച്ച് മുതലുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമവേദിയായി പരിപാടി മാറി. ഡിപ്പാർട്ട്മെന്റ് സംഗമങ്ങളും മുൻകാല കോളജ് യൂനിയൻ മെംബർമാരുടെ കൂടിച്ചേരലുകളും ഉൾപ്പെടുത്തി 'അമലോർമ്മകൾ' നടത്തി. വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. ഗായകൻ ഗഫൂർ ഖയ്യാമും സംഘവും അവതരിപ്പിച്ച മെഹഫിൽ ഗസൽ വിരുന്നും അരങ്ങേറി. ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.