വധശ്രമ കേസ്: സഹോദരങ്ങൾക്ക് 13 മാസം തടവ്
text_fieldsനിലമ്പൂർ: വധശ്രമക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് 13 മാസം തടവ്. ചന്തക്കുന്ന് ചാരംകുളം സ്വദേശികളായ പാലോട്ടില്‍ ഫാസില്‍ (31), സഹോദരന് ഫൈസല്‍ (29) എന്നിവരെയാണ് മഞ്ചേരി അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2011 ഡിസംബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ സൗഹാർദം നടിച്ച് സ്വന്തം വിട്ടിലേക്ക് വിളിച്ച് വരുത്തി പ്രതികളുടെ സഹോദരിയോട് അപമര്യദയായി പെരുമാറി എന്നോരോപിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരന്റെ ഫോണില്‍നിന്ന് സഹോദരന്മാരെ വിളിച്ച് വരുത്തി അവരേയും ആക്രമിച്ചു. നിലമ്പൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫാസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.