അറിവിനാൽ പ്രബുദ്ധരാകാൻ...ആദിവാസി ഊരില്‍ കുടുംബശ്രീയുടെ ബോധവത്കരണ ക്ലാസ്
text_fieldsനിലമ്പൂര്‍: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ ആദിവാസി ഊരില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, എടക്കര ജനമൈത്രി എക്സൈസ്, വനം വകുപ്പ്, പൊലീസ്, ഐ.ടി.ഡി.പി, കീസ്റ്റോണ്‍ ഫൗണ്ടേഷന്, തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ചാണ് പാലക്കയം, വെറ്റിലക്കൊല്ലി കോളനി നിവാസികള്‍ക്കായി ബോധവത്കരണ പരിപാടി നടത്തിയത്.
ബാലവിവാഹം, പോക്സോ നിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ലഹരി, കാട്ടുതീ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. എടക്കര ജനമൈത്രി എക്സൈസ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.പി. മിഥിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. പാലക്കയം ഊര്മൂപ്പന്‍ പി. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ പട്ടിക വര്‍ഗ പ്രത്യേക പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു, എടവണ്ണ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി. അഭിലാഷ്, തൊടുവേ കമ്യൂണിറ്റി ഫൗണ്ടേഷന് സി.ഇ.ഒ പി.കെ. ശ്യാംജിത്ത്, വി. ഫസീല (കീസ്റ്റോണ്‍ ഫൗണ്ടേഷന്), വി.എസ്.എസ് സെക്രട്ടറി കെ. മനോജ് കുമാര്‍, നിലമ്പൂര്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി അസി. കോ ഓഡിനേറ്റര്‍ കെ. ജിജു, പ്രമോട്ടര്‍ സിനിജ, ചാലിയാര്‍ ജെ.പി.എച്ച്.എന്‍ എം.പി. സുനു, ഇടിവണ്ണ ജി.എല്‍.പി.എസ് അധ്യാപിക പി. സിന്ധു, കല്യാണി, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ എബ്രഹാം ലിങ്കണ് (ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മലപ്പുറം), കെ.പി. സാജിദ് (കോ ഓഡിനേറ്റര്‍, ജനമൈത്രി എക്സൈസ് സ്ക്വാഡ് എടക്കര), കെ.പി. അഭിലാഷ് (ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എടവണ്ണ) എന്നിവർ ക്ലാസ് നയിച്ചു. ബാലവിവാഹം പ്രമേയമാക്കി നിർമിച്ച 'ഇഞ്ച' എന്ന ഹ്രസ്വചിത്ര പ്രദര്‍ശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.