കൂട്ടത്തിൽ ചേരാതെ കാട്ടാനക്കുട്ടി
text_fieldsനിലമ്പൂർ: കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടിയെ മറ്റ് ആനകളോടൊപ്പം വിടാനുള്ള വനപാലകരുടെ ശ്രമം വിഫലം. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വഴിക്കടവ് ആനപ്പാറ ജുമാമസ്ജിദിന് ചേർന്ന് വനാതിർത്തിയിൽ കാട്ടാനക്കുട്ടി ഒറ്റപ്പെട്ടു നടക്കുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചത്.
വനപാലകരെത്തി ആനക്കുട്ടിയെ നിരീക്ഷിച്ചുവരുന്നതിനിടെ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ കാരക്കോട് പുത്തരിപ്പാടം മൈതാനത്ത് ആനക്കുട്ടി ഇറങ്ങി. വനപാലകരെത്തി പിടികൂടി. ആരോഗ്യവാനാണെന്ന് ബോധ്യമായതോടെ കാട്ടിലെ മറ്റ് ആനക്കൂട്ടത്തോടൊപ്പം പറഞ്ഞുവിടാനുള്ള ശ്രമം ആരംഭിച്ചു. രാത്രി ഏഴരയോടെ അട്ടി വനമേഖലയിൽ ആനക്കൂട്ടത്തെ കണ്ടെത്തിയ വനപാലകർ ആനക്കൂട്ടത്തിന് സമീപം ഉപേക്ഷിച്ചു. ശേഷം നിരീക്ഷണം നടത്തി.
കൂട്ടത്തോടൊപ്പം ചേരാതെ ഒറ്റപ്പെട്ടു നടക്കുകയാണ്. ശനിയാഴ്ച രാത്രികൂടി ശ്രമം നടത്തിയ ശേഷം കൂട്ടത്തിൽ ചേരാതെവന്നാൽ പിടികൂടി സംരക്ഷിക്കാനാണ് വനം വകുപ്പിെൻറ തീരുമാനം. വഴിക്കടവ് ഫോറസ്റ്റ് ഓഫിസർ കിഴക്കേ പാട്ടിൽ ശിവദാസെൻറ നേതൃത്വത്തിലാണ് നിരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.