മുണ്ട എസ്റ്റേറ്റിൽ വൻ തീപിടിത്തം
text_fieldsനിലമ്പൂർ: വഴിക്കടവ് മുണ്ട എം.കെ. ഹാജി എസ്റ്റേറ്റിൽ വൻ തീപിടിത്തം. ഉച്ചക്ക് 12ഓടെയാണ് തീ പടരാൻ തുടങ്ങിയത്. നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 300 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റിലെ റബർ മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്ത് കൂട്ടിയിട്ട ചുള്ളിക്കമ്പുകളിൽനിന്നും ഉണങ്ങിയ പുല്ലിൽനിന്നുമാണ് തീ പടരാൻ തുടങ്ങിയത്. സമീപത്തെ റബർ തോട്ടത്തിലേക്കും ജനവാസ കേന്ദ്രത്തിലേക്കും പടരാതെ ഫയർഫോഴ്സ് വെള്ളം പമ്പു ചെയ്ത് തീയണച്ചു.
ഫയർഫോഴ്സ് വാഹനം എത്തിപ്പെടാൻ പറ്റാത്ത ഭാഗങ്ങളിൽ ഫയർ ബീറ്റ് ഉപയോഗിച്ച് തീ തല്ലി കെടുത്തി. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങളായ ഇ.എം. ഷിൻറു, കെ.പി. അമീറുദ്ദീൻ, വി. സലീം, വൈ.പി. ശറഫുദ്ദീൻ, ടി.കെ. നിഷാന്ത്, വി. സിസിൽ ദാസ്, എ.കെ. വിപുൽ, ഹോംഗാർഡ് ജിമ്മി മൈക്കിൾ, സിവിൽ ഡിഫൻസ് അംഗങ്ങളായ മുസ്തഫ പാതിരിപ്പാടം, അയ്യൂബ്, സിദ്ദീക്ക്, അബ്ദുൽ അസീസ്, റഫീഖ് വഴിക്കടവ്, ഷൗക്കത്തലി, സാദിഖ്, ഷിഹാബ്, ട്രോമാ കെയർ വളൻറിയർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.