Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightചാ​ലി​യാ​ര്‍ റി​വ​ര്‍...

ചാ​ലി​യാ​ര്‍ റി​വ​ര്‍ പാ​ഡി​ലി​ന് ഇ​ന്നു​ തു​ട​ക്കം

text_fields
bookmark_border
ചാ​ലി​യാ​ര്‍ റി​വ​ര്‍ പാ​ഡി​ലി​ന് ഇ​ന്നു​ തു​ട​ക്കം
cancel

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​റി​നെ സം​ര​ക്ഷി​ക്കാ​നും ജ​ല​സാ​ഹ​സി​ക വി​നോ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ന​ട​ത്തു​ന്ന ദീ​ര്‍ഘ​ദൂ​ര ക​യാ​ക്കി​ങ് ചാ​ലി​യാ​ര്‍ റി​വ​ര്‍ പാ​ഡി​ലി​ന് വെ​ള്ളി​യാ​ഴ്ച നി​ല​മ്പൂ​രി​ൽ തു​ട​ക്കം കു​റി​ക്കും. ഒ​മ്പ​താ​മ​ത് ചാ​ലി​യാ​ര്‍ റി​വ​ര്‍ പാ​ഡി​ലി​നാ​ണ് മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ക​ള​ത്തും​ക​ട​വി​ല്‍ തു​ട​ക്ക​മി​ടു​ന്ന​ത്. ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ക​യാ​ക്കി​ങ് ബോ​ധ​വ​ത്ക​ര​ണ യാ​ത്ര ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​രി​ലെ ജെ​ല്ലി​ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബി​ല്‍ സ​മാ​പി​ക്കും.

വി​വി​ധ​ത​രം ക​യാ​ക്കു​ക​ളി​ലും സ്റ്റാ​ന്‍ഡ് അ​പ് പാ​ഡി​ലി​ലും പാ​യ്‌​വ​ഞ്ചി​യി​ലു​മാ​യാ​ണ് യാ​ത്ര. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ജെ​ല്ലി​ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള ടൂ​റി​സം വ​കു​പ്പ്, കേ​ര​ള അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി, കോ​ഴി​ക്കോ​ട് പാ​ര​ഗ​ണ്‍ റ​സ്റ്റാ​റ​ന്റ്, ഗ്രീ​ന്‍ വേം​സ്, ക​യാ​ക്കേ​ഷ്യ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. റ​ഷ്യ, ആ​സ്‌​ട്രേ​ലി​യ, സിം​ഗ​പ്പൂ​ര്‍, ജ​ർ​മ​നി, യു.​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ൾ​പ്പെ​ടെ നൂ​റോ​ളം ആ​ളു​ക​ളാ​ണ് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ട്ടു​മു​ത​ല്‍ അ​റു​പ​ത് വ​യ​സ്സു​വ​രെ​യു​ള്ള​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​വും. ചാ​ലി​യാ​റി​ലൂ​ടെ ഇ​വ​ര്‍ 68 കി​ലോ​മീ​റ്റ​റാ​ണ് സ​ഞ്ച​രി​ക്കു​ക. ലോ​ക ക​യാ​ക്കി​ങ് താ​ര​ങ്ങ​ളോ​ടൊ​പ്പം തു​ട​ക്ക​ക്കാ​ര്‍ക്കും തു​ഴ​യെ​റി​യാം എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. ചാ​ലി​യാ​റി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക, ന​ദി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക, പു​ഴ​യു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക, ജ​ല സാ​ഹ​സി​ക കാ​യി​ക വി​നോ​ദ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജെ​ല്ലി​ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സ് സ്ഥാ​പ​ക​ന്‍ കൗ​ഷി​ക്ക് കോ​ടി​ത്തോ​ടി​ക പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന യാ​ത്ര​യി​ൽ ചാ​ലി​യാ​റി​ൽ​നി​ന്ന് മാ​ലി​ന‍്യം ശേ​ഖ​രി​ക്കും.

ചാ​ലി​യാ​റി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ന​ദീ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ യാ​ത്ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ജെ​ല്ലി​ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങ് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChaliyarRiver Paddle
News Summary - Chaliyar River Paddle Starts Today
Next Story