അവർ മടങ്ങി, ഒപ്പമുണ്ടെന്ന സ്നേഹവാക്കുകളോടെ
text_fieldsനിലമ്പൂർ: പ്രകൃതി ക്ഷോഭിച്ചാൽ വീണ്ടും വരാമെന്ന ഉറപ്പോടെ കേരളത്തിെൻറ സ്വന്തം സൈന്യം മലയോരത്ത് നിന്ന് മടങ്ങി. മലയോര നാടിെൻറ സ്നേഹാദരമേറ്റു വാങ്ങിയാണ് അവർ മടങ്ങിയത്.
പ്രളയ രക്ഷാപ്രവര്‍ത്തന മുന്നൊരുക്കത്തിെൻറ ഭാഗമായാണ് പൊന്നാനിയിൽനിന്ന് ഏഴ് വള്ളങ്ങളും പരിശീലനം ലഭിച്ച 18 മത്സ‍്യത്തൊഴിലാളികളും ആഗസ്റ്റ് നാലിന് നിലമ്പൂരിലെത്തിയത്.
പ്രളയസാധ‍്യത കാണുന്ന പോത്തുകല്ല്, വഴിക്കടവ്, എടക്കര, കരുളായി, ചാലിയാർ, മമ്പാട് പഞ്ചായത്തുകളിലായി ഇവരെ വിഭജിച്ച് ഏത് സമയത്തും രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയിരുന്നു. ജില്ലയിൽ വാഴക്കാടും നിലമ്പൂരുമാണ് ദുരന്തനിവാരണ വിഭാഗത്തിെൻറ നേതൃത്വത്തില്‍ ഫൈബര്‍ വള്ളങ്ങളുമായി ഇവരെത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളെത്തിക്കാൻ വലിയ പ്രയാസം നേരിട്ടതിനാലാണ് ഇത്തവണ നേരെത്തെ ബോട്ടുകളും രക്ഷപ്രവർത്തകരെയുമെത്തിച്ചത്.
ഫീഷറീസ് വകുപ്പിെൻറ ഏഴ് ഫൈബര്‍ വള്ളങ്ങളാണ് നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിന് തയാറാക്കി ഒരുക്കിയിരുന്നത്. എന്നാൽ, ഇവരുടെ സേവനം മലയോരമേഖലക്ക് ആവശ‍്യമായി വന്നില്ല. മഴക്ക് കുറവ് വന്നതോടെ ചൊവ്വാഴ്ച വൈകീട്ട് ആറോടെ വള്ളങ്ങളുമായി ഇവർ തീരദേശത്തേക്ക് മടങ്ങി.
പോവുന്നതിന് മുമ്പ് പി.വി. അൻവർ എം.എൽ.എ, നിലമ്പൂർ തഹസിൽദാർമാരായ സുബാഷ് ചന്ദ്രബോസ്, മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ ടി.ബിയിൽ ഇവർക്ക് സ്നേഹാദരവോടെ യാത്രയയപ്പ് നൽകി. മെമ േൻറാകൾ നൽകിയാണ് യാത്രയാക്കിയത്. അതേസമയം, ഇവരുടെ കൂടെ എത്തിയ റെസ്ക‍്യൂ ഗാർഡുമാർ നിലമ്പൂരിൽതന്നെ തങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.