ഇരുതലമൂരിയെ കൈമാറുന്നതിനിടെ അഞ്ചംഗ സംഘം പിടിയിൽ
text_fieldsനിലമ്പൂർ: വംശനാശ പട്ടികയിൽ ഇടം പിടിച്ച ജീവിയായ ഇരുതലമൂരിയെ മോഹവിലക്ക് കൈമാറുന്നതിനിടെ അഞ്ചംഗ സംഘം നിലമ്പൂർ വനം െഫ്ലയിങ് സ്ക്വാഡിെൻറയും വിജിലൻസിെൻറയും പിടിയിലായി. രണ്ട് കാറുകളും പിടിച്ചെടുത്തു.
കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ഒഴുക്കൂർ തൈക്കാട് വീട്ടിൽ കെ.വി. ഷാനവാസ് (24), പെരിന്തൽമണ്ണ പരിയാപുരം കളത്തിൽ ഷാഹുൽ ഹമീദ് (32) വയനാട് മാനന്തവാടി വേമം പാറപ്പുറം ഹംസ (61), മാനന്തവാടി വേമം മുണ്ടക്കോട് സുരേഷ് (49) തിരൂരങ്ങാടി നന്നമ്പ്ര നീർച്ചാലിൽ ഷെമീർ (32) എന്നിവരാണ് അറസ്റ്റിലായത്. ഇരുതല മൂരിയെ വില്‍ക്കാനും വാങ്ങാനും ശ്രമിച്ചവരും ഇടനിലക്കാരും പിടിയിലായവരിലുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സംഘം വലയിലായത്.
തൃശൂരിൽ നിന്ന് അഞ്ച് ലക്ഷം രൂപക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്നാണ് മൊഴി. അസി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേഷ് ബാബുവിനും െഫ്ലയിങ് സ്ക്വാഡ് കോഴിക്കോട് ഡി.എഫ്.ഒ ധനേഷ്കുമാറിനും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ റോഡരികില്‍ ഇടപാട് നടത്തുകയായിരുന്നു സംഘം. ഇൻറലിജൻസ് ഉദ്യോഗസ്ഥരോടൊപ്പം െഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എം. രമേഷ്, എസ്.എഫ്.ഒ വി. രാജേഷ്, ബി.എഫ്.ഒമാരായ വി.എസ്. അച്യുതന്, സി.കെ. വിനോദ്, എം. അനൂപ് കുമാര്‍, ഡ്രൈവര്‍ വിശ്വനാഥന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കേസ് എടവണ്ണ ഫോറസ്റ്റ് റേഞ്ചിന് കൈമാറും. റേഞ്ച് ഓഫിസർ ഇംറോസ് ഏലിയാസ് നവാസിനാകും ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.