നിലമ്പൂരിലെ മാർക്കറ്റുകളിൽ ഭക്ഷ്യമന്ത്രിയുടെ പരിശോധന
text_fieldsനിലമ്പൂർ: നിലമ്പൂരിലെ മാർക്കറ്റുകളിൽ ഭക്ഷ‍്യമന്ത്രി അഡ്വ. ജി.ആർ. അനിലിന്‍റെ മിന്നൽ പരിശോധന. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ വീട്ടിക്കുത്തിലെ സൂപ്പർ മാർക്കറ്റ്, ചന്തക്കുന്നിലെ റേഷൻ കട, എൻ.എഫ്.എസ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കരുളായി മാഞ്ചീരി ആദിവാസി കോളനിയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുംവഴിയായിരുന്നു പരിശോധന.
മുളക്, മല്ലി എന്നിവ സ്റ്റോക്ക് തീർന്ന് 15 ദിവസം കഴിഞ്ഞിട്ടും എത്തിയില്ലെന്ന് അറിഞ്ഞതോടെ അടിയന്തരമായി ഇവ എത്തിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചന്തക്കുന്നിലെ റേഷൻ കടയിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഗുണമേന്മ പരിശോധിച്ചു.
രണ്ടു മാസമായി വിൽപനയില്ലാതെ ആട്ട കെട്ടിക്കിടക്കുകയാണെന്ന് റേഷൻ കട ഉടമ പറഞ്ഞു. ഗുണമേന്മ ഉറപ്പാക്കാൻ ഗോതമ്പ് ലബോറട്ടറികൾ നിർബന്ധമാക്കുമെന്നും സർക്കാർ ലാബിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
തൊണ്ടിയിലെ ഗോഡൗണിൽ ചാക്കുകളിൽനിന്ന് കീറിയ ഭാഗത്തു കൂടി അരി നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി പുതിയ ചാക്കുകൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.