പതിവായി വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ
text_fieldsവണ്ടൂർ: വ്യാജ ബോംബ് ഭീഷണിയിലൂടെ വർഷങ്ങളായി പൊലീസിനും ഫയർഫോഴ്സിനും തലവേദന സൃഷ്ടിച്ച പ്രതി വണ്ടൂർ പൊലീസിെൻറ പിടിയിലായി. തൃക്കലങ്ങോട് പാതിരിക്കോട് കാട്ടുമുണ്ട വീട്ടിൽ അബ്ദുൽ മുനീറാണ് (32) അറസ്റ്റിലായത്. കോഴിക്കോട്ട് മംഗള എക്സ്പ്രസിന് ബോംബ് വെച്ചിട്ടുണ്ടെന്ന 2019 ഡിസംബറിലെ വ്യാജ ഫോൺ സന്ദേശത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പൊലീസിനെ വിളിച്ച് വ്യാജ ബോംബ് ഭീഷണിയും ഫയർ ഫോഴ്സിനെ വിളിച്ച് വ്യാജ തീപിടിത്തവും അറിയിക്കുന്നതായിരുന്നു പ്രതിയുടെ രീതി. കോഴിക്കോട്ട് ബസ് കഴുകൽ ജോലിയെടുക്കുന്ന ഇയാൾ സിമ്മുകൾ പല ഫോണുകളിലായി ഉപയോഗിച്ചാണ് വിളിച്ചിരുന്നതെന്ന് വണ്ടൂർ സി.ഐ സുനിൽ പുളിക്കൽ പറഞ്ഞു. ഇതിനാൽ ഉറവിടം കണ്ടെത്താൻ പ്രയാസമായി.
സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തുന്നത് സംബന്ധിച്ച നിരവധി പരാതികളും മുനീറിനെതിരെ പല സ്റ്റേഷനുകളിലുമുണ്ട്. വനിത പൊലീസിനെയും സർക്കാർ ഉദ്യോഗസ്ഥകളെയും ഇത്തരത്തിൽ ശല്യപ്പെടുത്താറുണ്ട്. ഇത്തരമൊരു കേസിൽ കോഴിക്കോട് ബാലുശ്ശേരിയിൽനിന്ന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.