മനംപോലെ ജിതിൻ റഹ്മാന് െഎ.എ.എസ്
text_fieldsനിലമ്പൂര്‍: സിവിൽ സർവിസ് പരീക്ഷയിൽ 176ാം റാങ്ക് എത്തിപ്പിടിച്ച നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ജിതിന്‍ റഹ്മാന് അർഹതക്ക് അംഗീകാരം പോലെ ഐ.എ.എസ് ലഭിച്ചു. 2019ൽ 605ാം റാങ്ക് നേടിയ ജിതിന്‍ ഹരിയാനയില്‍ ഇന്ത‍്യൻ കോർപറേറ്റ് ലോ സർവിസിൽ (ഐ.സി.എല്‍.സി) പരിശീലനത്തിലായിരുന്നു. പരിശീലനം ആറ് മാസം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ ആഗസ്റ്റിൽ വീണ്ടും പരീക്ഷയെഴുതി 176ാം റാങ്കിലെത്തിയത്. ഐ.എ.എസ് ലഭിക്കുമെന്ന് തന്നെയായിരുന്നു ജിതിെൻറ പ്രതീക്ഷ. നിലമ്പൂരിൽനിന്ന് ഐ.എ.എസ് നേടുന്ന ആദ‍്യത്തെയാളാണ് ജിതിൻ.
ഉത്തരാഖണ്ഡിലെ മസൂറിയിലാണ് ആദ‍്യഘട്ട പരിശീലനം. കേരള ഗ്രാമിൺ ബാങ്കിൽനിന്ന് വിരമിച്ച കുന്നത്ത് പറമ്പൻ അസീസ് റഹ്മാെൻറയും കുഴിക്കാടൻ സൂബൈദയുടെയും രണ്ട് മക്കളിൽ ഇളയവനാണ്. ഭാര‍്യ ലക്‌നോവില്‍ ഐ.ഐ.എമ്മില്‍ എം.ബി.എക്ക് പഠിക്കുന്ന സാദിയ സിറാജാണ്. സഹോദരൻ വിപിൻ റഹ്മാൻ ദുബൈയിൽ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.