Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​ർ...

നി​ല​മ്പൂ​ർ കാ​ട്ടി​നു​ള്ളി​ൽ ഒ​റ്റ​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്ക് ഉ​ട​ന്‍ സ​ഹാ​യ​മെ​ത്തി​ക്ക​ണം -ഹൈ​കോ​ട​തി

text_fields
bookmark_border
നി​ല​മ്പൂ​ർ കാ​ട്ടി​നു​ള്ളി​ൽ ഒ​റ്റ​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്ക് ഉ​ട​ന്‍ സ​ഹാ​യ​മെ​ത്തി​ക്ക​ണം -ഹൈ​കോ​ട​തി
cancel

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​ത്തി​നു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ഉ​ട​ന്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും വൈ​ദ്യ​സ​ഹാ​യ​വും എ​ത്തി​ക്ക​ണ​മെ​ന്ന് ഹൈ​​കോ​ട​തി. പ്ര​ള​യ​ത്തി​ല്‍ പാ​ല​വും വീ​ടു​ക​ളും ത​ക​ര്‍ന്ന് നാ​ലു​വ​ര്‍ഷ​മാ​യി ഉ​ള്‍വ​ന​ത്തി​ല്‍ ക​ഴി​യു​ന്ന 300 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​മ​ര്‍പ്പി​ച്ച പൊ​തു​താ​ല്‍പ​ര്യ ഹ​ര​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ.​ജെ. ദേ​ശാ​യി, ജ​സ്റ്റി​സ് വി.​ജി. അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. കേ​ന്ദ്ര, കേ​ര​ള സ​ര്‍ക്കാ​റു​ക​ൾ, വ​നം​വ​കു​പ്പ്, ജി​ല്ല ക​ല​ക്ട​ര്‍, പ​ഞ്ചാ​യ​ത്ത് അ​ട​ക്കം 16 എ​തി​ര്‍ക​ക്ഷി​ക​ളും എ​ട്ടി​ന​കം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ല്‍കി. എ​ട്ടി​ന് കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന പാ​ല​വും വീ​ടു​ക​ളും പു​ന​ര്‍നി​ര്‍മി​ക്കു​ക, ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്ക് കൃ​ഷി​ചെ​യ്യാ​ന്‍ മ​തി​യാ​യ ഭൂ​മി ന​ല്‍കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നു​മാ​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ വാ​ണി​യ​മ്പു​ഴ കോ​ള​നി​യി​ലെ സു​ധ വാ​ണി​യ​മ്പു​ഴ എ​ന്നി​വ​രാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2019ലെ ​പ്ര​ള​യ​ത്തി​ലാ​ണ് ഇ​രു​ട്ടു​കു​ത്തി ക​ട​വി​ല്‍ പാ​ലം ഒ​ലി​ച്ചു​പോ​യി മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യ​മ്പു​ഴ, കു​മ്പ​ള​പ്പാ​റ, ത​രി​പ്പ​പൊ​ട്ടി കോ​ള​നി​ക്കാ​ര്‍ ഒ​റ്റ​പ്പെ​ട്ട​ത്. പ്ര​ള​യ​ത്തി​ന് മു​മ്പു​വ​രെ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ള്ള കോ​ണ്‍ക്രീ​റ്റ് വീ​ടു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ര്‍ ക​ഴി​ഞ്ഞ​ത്.

ഇ​പ്പോ​ള്‍ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​ന ശ​ല്യം കാ​ര​ണം രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ മ​ര​ത്തി​നു​മു​ക​ളി​ലെ ഏ​റു​മാ​ട​ങ്ങ​ളി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ ക​ഴി​യു​ന്ന​ത്.

പാ​ലം ത​ക​ര്‍ന്ന​തോ​ടെ ചാ​ലി​യാ​ര്‍ പു​ഴ ക​ട​ക്കാ​ന്‍ മു​ള​കൊ​ണ്ടു​ള്ള ച​ങ്ങാ​ടം മാ​ത്ര​മാ​ണ് ഇ​വ​ര്‍ക്കാ​ശ്ര​യം. മ​ഴ ക​ന​ത്ത​തോ​ടെ ച​ങ്ങാ​ടം ഇ​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് സ്‌​കൂ​ളി​ല്‍ പോ​വാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

സ​മാ​ന അ​വ​സ്ഥ​യാ​ണ് വ​ഴി​ക്ക​ട​വ് ഉ​ള്‍വ​ന​ത്തി​ലെ പു​ഞ്ച​കൊ​ല്ലി, അ​ള​ക്ക​ല്‍ കോ​ള​നി​വാ​സി​ക​ള്‍ക്കു​മു​ള്ള​ത്. 2018ലെ ​പ്ര​ള​യ​ത്തി​ല്‍ പു​ന്ന​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള ഇ​രു​മ്പു​പാ​ല​വും വീ​ടു​ക​ളും ത​ക​ര്‍ന്ന​തോ​ടെ​യാ​ണ് ഇ​രു​കോ​ള​നി​ക്കാ​രും ഒ​റ്റ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Immediate help to tribal families stranded in Nilambur forest Must be threshed - High Court
Next Story