ഉൾവനത്തിൽ വനം വകുപ്പിെൻറ കഞ്ചാവ് കൃഷി പരിശോധന; കാട്ടിൽ ക്യാമ്പ് ചെയ്തായിരുന്നു പരിശോധന
text_fieldsനിലമ്പൂർ: ഒരു കാലത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കിയ വഴിക്കടവ്, കരുളായി റേഞ്ച് അതിർത്തി വനങ്ങളിൽ വനം വകുപ്പ് കഞ്ചാവ് കൃഷി പരിശോധന നടത്തി. വഴിക്കടവ് റേഞ്ച് ഓഫിസർ ബോബികുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വനം വാച്ചർമാർ ഉൾപ്പെട്ട പത്തംഗ സംഘമാണ് ഉൾവനത്തിൽ പരിശോധന നടത്തിയത്. കരുളായി-വഴിക്കടവ് റേഞ്ച് വനങ്ങൾ അതിരിടുന്ന എടക്കുട്ടി, കോഴിമുടി, കോഴിമുടിയുടെ താഴ്വാരം എന്നിവിടങ്ങളിലാണ് ഒരു ദിവസം വനത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തിയത്. കൃഷി സംശയത്തക്ക രീതിയിൽ ഒന്നും കണ്ടെത്താനായിട്ടില്ല.
2016 വരെ ഈ ഉൾക്കാടുകളിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നു. ഇടുക്കി ലോബികളായിരുന്നു കഞ്ചാവ് കൃഷിക്ക് പിന്നിൽ. പൊലീസിെൻറയും എക്സൈസിെൻറയും സഹകരണത്തോടെ വനം വകുപ്പ് ഇവിടങ്ങളിൽ നിരന്തരമായി നടത്തിയ റെയ്ഡിെൻറ ഭാഗമായാണ് കഞ്ചാവ് ലോബി ഇവിടം വിട്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.